1/3+1/5+7/5 = എത്ര?
ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര?
4n=1024 ആയാല്‍ 4n-2 എത്ര?
ഒരു ത്രികൊണത്തിലെ കോണുകള്‍ 1:3:5 എന്നാ അംശബന്ധത്തില്‍ ആയാല്‍ ഏറ്റവും ചെറിയ കോണിന്റെ അളവ് എത്ര?
25 പടങ്ങളുള്ള ഒരു സമാന്തര ശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാല്‍ ഈ ശ്രേണിയിലെ 13 മത്തെ പദം എത്ര?
ഒരു ബസ് മണിക്കൂറില്‍ 56 കി മി വേഗതയില്‍ സഞ്ചരിച്ച് 5 മണിക്കൂര്‍ കൊണ്ട് ഒരു സ്ഥലത്ത് എത്തുന്നു. 4 മണിക്കൂര്‍ കൊണ്ടു അതേ സ്ഥലത്ത് എത്തണമെങ്കില്‍ ബസിന്‍റെ വേഗത എത്ര വര്‍ധിപ്പിക്കണം?
ഒരു സംഖ്യയുടെ 15%=9 ആയാല്‍ സംഖ്യ ഏതു?
ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാള്‍ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാള്‍ 3 കൂടുതല്‍ ആണ്. എന്നാല്‍ സംഖ്യ ഏത്?
രാഹുലിന് തുടര്‍ച്ചയായ 5 കണക്കു പരീക്ഷയില്‍ കിട്ടിയ ശരാശരി മാര്‍ക്ക് 45 ആണ്. ആറാമത്തെ കണക്കു പരീക്ഷയില്‍ എത്ര മാര്‍ക്ക് ലഭിച്ചാല്‍ രാഹുലിന്റെ ശരാശരി മാര്‍ക്ക് 50 ആകും?
30 പേര്‍ ചേര്‍ന്ന് 8 ദിവസം കൊണ്ടു ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 40 പേര്‍ ചേര്‍ന്ന് എത്ര ദിവസം കൊണ്ടു ചെയ്തു തീര്‍ക്കും?
അടുത്തത് ഏതു? ZA, YB, XC, .....
അടുത്ത സംഖ്യ ഏതു? 4, 25, 64, ....
+ = X, - = ÷, X = -, ÷ = + ആയാല്‍ 8+6-2÷3 X 4 എത്ര?
കൂട്ടത്തില്‍ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക √81, √256, √324, √567
5 X 6= 103, 7 X 8= 144, 8 X 10 = 165 ആയാല്‍ 9 X 4 എത്ര?
A എന്ന ബിന്ദുവില്‍ നിന്നും ഒരാള്‍ 40 കി മി കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ടു 40 കി മി യും അവിടെനിന്നും നേരെ ഇടത്തോട്ടു 20 കി മി യും അവിടെനിന്നും നേരെ ഇടത്തോട്ടു 40 കി മി യും വീണ്ടും അവിടെ നിന്നും വലത്തോട്ടു 10 കി മി യും നടന്നു. A യില്‍ നിന്നും ഇപ്പോള്‍ അയാള്‍ എത്ര കി മി അകലെ ആണ്?
ഒരു സമപാര്‍ശ്വ ത്രികോണത്തിന്റെ തുല്യമല്ലാത്ത വശം 4/3 (മൂന്നില്‍ നാല്) സെ മി ആണ്. ഇതിന്റെ ചുറ്റളവ് 4 2/15(നാലും പതിനഞ്ചില്‍ രണ്ട്) ആയാല്‍ തുല്യമായ വശത്തിന്റെ നീളം എത്ര?
ഒരു സംഖ്യയില്‍ നിന്നും 1/2 കുറച്ചു കിട്ടിയതിനെ 1/2 കൊണ്ടു ഗുണിച്ചപ്പോള്‍ 1/8 കിട്ടിയെങ്കില്‍ സംഖ്യ എത്ര?
ഒരു ക്ലോക്കിലെ സമയം എതിര്‍ വശത്തിരിക്കുന്ന കണ്ണാടിയില്‍ 4:40 ആയി തോന്നുന്നു എങ്കില്‍ ക്ലോക്കിന്റെ യഥാര്‍ത്ഥ സമയം എത്ര?
1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കില്‍ 31.12.1984 ഏതു ദിവസമാകുമായിരുന്നു?
Answer
ReplyDelete