Showing posts with label recent. Show all posts
Showing posts with label recent. Show all posts

Thursday, 5 October 2017

PSC MATHS LD CLERK 2014 Thiruvananthapuram

  • 1/3+1/5+7/5 = എത്ര?

  • ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര?
  • 4n=1024 ആയാല്‍ 4n-2 എത്ര?
  • ഒരു ത്രികൊണത്തിലെ കോണുകള്‍ 1:3:5 എന്നാ അംശബന്ധത്തില്‍ ആയാല്‍ ഏറ്റവും ചെറിയ കോണിന്റെ അളവ് എത്ര?
  • 25 പടങ്ങളുള്ള ഒരു സമാന്തര ശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാല്‍ ഈ ശ്രേണിയിലെ 13 മത്തെ പദം എത്ര?
  • ഒരു ബസ് മണിക്കൂറില്‍ 56 കി മി വേഗതയില്‍ സഞ്ചരിച്ച് 5 മണിക്കൂര്‍ കൊണ്ട് ഒരു സ്ഥലത്ത് എത്തുന്നു. 4 മണിക്കൂര്‍ കൊണ്ടു അതേ സ്ഥലത്ത് എത്തണമെങ്കില്‍ ബസിന്‍റെ വേഗത എത്ര വര്‍ധിപ്പിക്കണം?
  • ഒരു സംഖ്യയുടെ 15%=9 ആയാല്‍ സംഖ്യ ഏതു?
  • ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാള്‍ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാള്‍ 3 കൂടുതല്‍ ആണ്. എന്നാല്‍ സംഖ്യ ഏത്?
  • രാഹുലിന് തുടര്‍ച്ചയായ 5 കണക്കു പരീക്ഷയില്‍ കിട്ടിയ ശരാശരി മാര്‍ക്ക് 45 ആണ്. ആറാമത്തെ കണക്കു പരീക്ഷയില്‍ എത്ര മാര്‍ക്ക് ലഭിച്ചാല്‍ രാഹുലിന്റെ ശരാശരി മാര്‍ക്ക് 50 ആകും?
  • 30 പേര്‍ ചേര്‍ന്ന് 8 ദിവസം കൊണ്ടു ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 40 പേര്‍ ചേര്‍ന്ന് എത്ര ദിവസം കൊണ്ടു ചെയ്തു തീര്‍ക്കും?
  • അടുത്തത് ഏതു?  ZA, YB, XC, .....
  • അടുത്ത സംഖ്യ ഏതു? 4, 25, 64, ....
  • + = X, - = ÷, X = -, ÷ = + ആയാല്‍  8+6-2÷3 X 4 എത്ര?
  • കൂട്ടത്തില്‍ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക 81, 256, 324, 567
  • 5 X 6= 103, 7 X 8= 144, 8 X 10 = 165 ആയാല്‍ 9 X 4 എത്ര?
  • A എന്ന ബിന്ദുവില്‍ നിന്നും ഒരാള്‍ 40 കി മി കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ടു 40 കി മി യും അവിടെനിന്നും നേരെ ഇടത്തോട്ടു 20 കി മി യും അവിടെനിന്നും നേരെ ഇടത്തോട്ടു 40 കി മി യും വീണ്ടും അവിടെ നിന്നും വലത്തോട്ടു 10 കി മി യും നടന്നു. A യില്‍ നിന്നും ഇപ്പോള്‍ അയാള്‍ എത്ര കി മി അകലെ ആണ്?
  • ഒരു സമപാര്‍ശ്വ ത്രികോണത്തിന്റെ  തുല്യമല്ലാത്ത വശം 4/3 (മൂന്നില്‍ നാല്) സെ മി ആണ്. ഇതിന്റെ ചുറ്റളവ്‌ 4 2/15(നാലും പതിനഞ്ചില്‍ രണ്ട്) ആയാല്‍ തുല്യമായ വശത്തിന്റെ നീളം എത്ര?
  • ഒരു സംഖ്യയില്‍ നിന്നും 1/2 കുറച്ചു കിട്ടിയതിനെ 1/2 കൊണ്ടു ഗുണിച്ചപ്പോള്‍ 1/8 കിട്ടിയെങ്കില്‍ സംഖ്യ എത്ര?
  • ഒരു ക്ലോക്കിലെ സമയം എതിര്‍ വശത്തിരിക്കുന്ന കണ്ണാടിയില്‍ 4:40 ആയി തോന്നുന്നു എങ്കില്‍ ക്ലോക്കിന്റെ യഥാര്‍ത്ഥ സമയം എത്ര?
  • 1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കില്‍ 31.12.1984 ഏതു ദിവസമാകുമായിരുന്നു?
  • PSC MATHS LD CLERK PATHANAMTHITTA 2014

  • √0.0121 = ...........

    • (a) 1.1        (b) .11         (c) .01       (d) 1.01  
  • സ്വര്‍ണ്ണത്തിനു വര്‍ഷംതോറും 10% എന്ന തോതില്‍ മാത്രം വില വര്‍ദ്ധിക്കുന്നു. ഇപ്പോഴത്തെ വില 20000 രൂപ എങ്കില്‍ 2 വര്‍ഷത്തിനു ശേഷം  എത്ര രൂപ ആകും.?

    • (a) 24000   (b) 24020    (c) 24200  (d) 22000 
  • (-1)100+(-1)101= ?

    • (a) 0        (b) -1        (c) 1       (d) 2  
  • 32 ആളുകള്‍ക്ക് ഒരു ജോലി പൂര്‍ത്തിയാക്കുവാന്‍ 15 ദിവസം വേണമെങ്കില്‍ 10 ദിവസം കൊണ്ട് ആ ജോലി പൂര്‍ത്തിയാക്കുവാന്‍ എത്ര ആളുകള്‍ വേണം?

    • (a) 48      (b) 42       (c) 25     (d) 47
  • 180 രൂപയ്ക്കു ഒരു സാധനം വിറ്റപ്പോള്‍ 10% നഷ്ടം വന്നു. 10% ലാഭം വേണമെങ്കില്‍ ആ സാധനം എത്ര രൂപക്ക് വില്‍ക്കണം?

    • (a) 200      (b) 198      (c) 220    (d) 240
  • ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്സ് 35 ആണ്. മാനേജരുടെ വയസ്സുകൂടി ഉള്‍പ്പെടുത്തിയപ്പോള്‍ ശരാശരി വയസ്സ് ഒന്ന് വര്‍ദ്ധിച്ചു. എങ്കില്‍ മാനേജരുടെ വയസ്സ് എത്ര?

    • (a) 36      (b) 40       (c) 37.5    (d) 60  
  • അടുത്ത പൂര്‍ണ്ണ സംഖ്യ ഏത്? 3 1/5, 3 3/5, 4, 4 2/5

    • (a) 4 4/5       (b) 6         (c) 5       (d) 7  
  • 30 മീറ്റര്‍ വശമുള്ള ഒരുസമഭുജത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിനു ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടു വയ്ക്കുമ്പോള്‍ 60 സെ മി പിന്നിടാന്‍ കഴിയുമെങ്കില്‍ മൈതാനത്തിനു ചുറ്റും ഒരു പ്രാവശ്യം നടക്കുവാന്‍ എത്ര ചുവടു വയ്ക്കേണ്ടി വരും?

    • (a) 150        (b) 50         (c) 100       (d) 120  
  • 2.62 - 2.42 എത്ര?

    • (a) 5        (b) 0.1         (c) 0.2       (d) 1
  • അര്‍ദ്ധഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ വ്യാസാര്‍ദ്ധം 6 സെ മി എങ്കില്‍ ഈ പാത്രത്തിന്റെ വ്യാപ്തം എത്ര?

    • (a) 72 pi        (b) 36pi         (c) 144pi       (d) 288pi  

  • ഒരു കടയില്‍ സോപ്പുകള്‍ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയില്‍ 25. അതിനു മുകളിലത്തെ വരിയില്‍ 23 അതിനു മുകളില്‍ 21 എന്ന ക്രമത്തില്‍ ആണ്. ഏറ്റവും മുകളിലത്തെ വരിയില്‍ ഒരു സോപ്പ് മാത്രമാണ് ഉള്ളതെങ്കില്‍ ആകെ എത്ര വരിയുണ്ട്?

    • (a) 15        (b) 13         (c) 25       (d) 12  
  • ഒരു ക്ലോക്കിലെ സമയം 9.30 ആയാല്‍ സൂചികള്‍ തമ്മിലുള്ള കോണളവ് എത്ര?

    • (a) 80        (b) 100         (c) 105       (d) 110 
  • B C C E D G E I F ... ?

    • (a) J        (b) I         (c) G       (d) K  
  • A=2, B=3, C=4 ... എന്നിങ്ങനെ ആയാല്‍ 6 25 2 14 സൂചിപ്പിക്കുന്നത് എന്ത്?

    • (a) FYBN        (b) EXAM         (c) EYAN       (d) EAXM 
  • 2, 3, 5,6 ഇവയില്‍ ഉള്‍പ്പടാത്തത് ഏതു?

    • (a) 2        (b) 3         (c) 5       (d) 6 
  • 2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസം ആണെങ്കില്‍ അടുത്ത വര്ഷം റിപ്പബ്ലിക് ദിനം ഏതു ദിവസം ആയിരിക്കും?

    • (a) തിങ്കള്‍         (b) ചൊവ്വ          (c) ഞായര്‍        (d) ബുധന്‍  
  • രാജു 3 കി മി തെക്കോട്ട്‌ സഞ്ചരിച്ച ശേഷം ഇടത്തോട്ടു തിരിഞ്ഞു 8 കി മി സഞ്ചരിച്ചു. പിന്നീട് വലത്തോട്ടു തിരിഞ്ഞു 3 കി മി സഞ്ചരിച്ചു. എങ്കില്‍ അയാള്‍ യാത്ര തിരിച്ചടത്ത് നിന്നും എത്ര കി മി അകലത്തിലാണിപ്പോള്‍?

    • (a) 14        (b) 8         (c) 6       (d) 10  
  • ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?

    • (a) 16        (b) 12         (c) 10       (d) 15  
  • ഒരു പരീക്ഷയില്‍ ഓരോ ശരിയുത്തരത്തിനും 1 മാര്‍ക്കും തെറ്റായ ഉത്തരത്തിനു 1/4 മാര്‍ക്ക് കുറയുകയും ചെയ്യും. ഒരു കുട്ടിക്ക് ആകെയുള്ള 100 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയപ്പോള്‍ 75 മാര്‍ക്ക് ലഭിച്ചു. എങ്കില്‍ എത്ര ശരിയുത്തരങ്ങള്‍ എഴുതിക്കാണും?

    • (a) 80        (b) 75         (c) 90       (d) 85  
  • അനുവിന് വിനുവിനെക്കാള്‍ മാര്‍ക്കുണ്ട്‌. മനുവിന് ദീപക്കിനെക്കാള്‍ മാര്‍ക്ക് കുറവാണു. വിനുവിന് ദീപക്കിനേക്കാള്‍ മാര്‍ക്ക് ഉണ്ട്. കൂടുതല്‍ മാര്‍ക്ക് കിട്ടിയത് ആര്‍ക്ക്?

    • (a) വിനു         (b) അനു         (c) ദീപക്        (d) മനു  

    PSC MATHS LD CLERK 2014 Thiruvananthapuram

    1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...