- താഴെ കൊടുത്തിരിക്കുന്ന അളവുകളില്‍ ഒരു ത്രികോണത്തിന്റെ വശങ്ങള്‍ ഏത്?
(a)10,5,3 (b)4,3,8 (c)8,5,6 (d)9,4,5 - താഴെ കൊടുത്തിരിക്കുന്ന അളവുകളില്‍ ഒരു മട്ട ത്രികോണത്തിന്റെ വശങ്ങള്‍ ഏതാണ്?
(a)5,8,9 (b)10,8,6 (c)9,5,5 (d)12,10,8 - ഒരു ത്രികോണത്തിന്റെ ഒരു കോണ്‍ 60° . മറ്റ് രണ്ടു കോണുകള്‍ തുല്യം. ഈ ത്രികോണത്തിന്റെ പേര് എന്ത്?
(a)സമഭുജ ത്രികോണം (b)സമപാര്‍ശ്വ ത്രികോണം c)മട്ട ത്രികോണം (d) ഇതൊന്നുമല്ല - ഒരു ത്രികോണത്തിന്റെ വശങ്ങള്‍ ഇരട്ടി ആയാല്‍ വിസ്തീര്‍ണ്ണം എത്ര ഇരട്ടി ആകും?
(a)ഇരട്ടി (b)മൂന്നിരട്ടി (c)നാലിരട്ടി (d)എട്ടിരട്ടി - താഴെ കൊടുത്തിരിക്കുന്ന സംഖ്യകളില്‍ ഒന്ന് മറ്റു മൂന്നെണ്ണങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഏതാണത്?
(a)125 (b)27 (c)64 (d)216 - താഴെ കൊടുത്തവയില്‍ വ്യത്യസ്തമായത് ഏത്?
(a)29 (b)39 (c)59 (d)79 - വ്യത്യസ്തമായത് ഏത്?
(a)√6 (b)√8 (c)√10 (d)√16 - തുല്യമല്ലാത്തത് ഏത്?
(a)0.125 (b)1/8 (c)6/48 (d)1.25/100 - താഴെ കൊടുത്തിരിക്കുന്ന സംഖ്യകളില്‍ 6 കൊണ്ട് പൂര്‍ണ്ണമായും ഹരിക്കാന്‍ കഴിയാത്തത് ഏത്?
(a)5523456 (b)17321652 (c)5428352 (d)424356 - താഴെ കൊടുത്തിരിക്കുന്നവയില്‍ 11 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നത് ഏത്?
(a)63458231 (b)23465327 (c)245212 (d)424356 - ഏതാണ് ഏറ്റവും വലുത്?
(a)5/9 (b)4/7 (c)3/5 (d)8/15 - ഏതാണ് ഏറ്റവും ചെറുത്?
(a)2√3 (b)3√2 (c)√18 (d)10√0.2 - ഒരു സംഘത്തിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും റേഷ്യോ 2:3. ഇതില്‍ നിന്ന് 2 സ്ത്രീകളും 2 പുരുഷന്മാരും മാറിയപ്പോള്‍ റേഷ്യോ 3:5. സംഘത്തില്‍ ആദ്യം എത്ര പേരുണ്ടായിരുന്നു?
(a)15 (b)20 (c)30 (d)25 - 12 കണ്ണാടികള്‍ അടങ്ങിയ പെട്ടി താഴെ വീണു. കുറേ എണ്ണം പൊട്ടി. പൊട്ടിയവയും പൊട്ടാത്തവയും തമ്മിലുള്ള റേഷ്യോ ഏതാവാന്‍ സാധ്യതയില്ല.
(a)1:2 (b)2:1 (c)2:3 (d)1:5 - 3 സംഖ്യകള്‍ 4:3:2 എന്ന റേഷ്യോവില്‍ ആണ്. അവയുടെ വര്‍ഗ്ഗങ്ങളുടെ തുക 725. എങ്കില്‍ അവയില്‍ ഏറ്റവും വലിയ സംഖ്യ ഏത്?
(a)20 (b)15 (c)10 (d)ഇതൊന്നുമല്ല - 2 മീ ഉയരമുള്ള ഒരു സ്തംഭത്തിന്റെ നിഴലിനു 75 സെ മീ നീളം. അപ്പോള്‍ 15 മീ നിഴലുള്ള മരത്തിന്‍റെ ഉയരം എത്ര മീറ്റര്‍?
- (a)40 (b)30 (c)15 (d)ഇതൊന്നുമല്ല
- A:B= 4:5 , B:C=10:3 എന്നാല്‍ A:C എത്ര?
(a)2:1 (b)1:4 (c)1:8 (d)ഇതൊന്നുമല്ല - ഒരു കവറില്‍ 20 രൂപയുടെയും 10 രൂപയുടെയും 5 രൂപയുടെയും ആയി 800 രൂപയുടെ നോട്ട് ഉണ്ട്. അവയുടെ റേഷ്യോ യഥാക്രമം 5:6:8. എങ്കില്‍ കവറില്‍ എത്ര 20 രൂപ നോട്ടുണ്ട്?
(a)20 (b)30 (c)15 (d)ഇതൊന്നുമല്ല - ഒരു ഫാമില്‍ കോഴികളും പശുക്കളുമുണ്ട്. ആകെ തല 60. കാല്‍ 150. എങ്കില്‍ എത്ര പശുക്കളുണ്ട്?
(a)15 (b)20 (c)12 (d)ഇതൊന്നുമല്ല - 2 ഗോളങ്ങളുടെ വ്യാസാര്‍ധങ്ങള്‍ 1:2 എന്ന റേഷ്യോയില്‍ ആണ്. അവയുടെ വ്യാപ്തം ഏതു റേഷ്യോയില്‍ ആയിരിക്കും?
(a)1:2 (b)1:4 (c)1:8 (d)ഇതൊന്നുമല്ല
ഉത്തരങ്ങള്‍
No comments:
Post a Comment