Thursday, 5 October 2017

PSC LDC ERNAKULAM 2011 MATHS QUESTIONS

ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.
  1. ഒരു പൂക്കളത്തില്‍ ഓരോ വരിയിലും 23, 21,19 എന്നീ ക്രമത്തില്‍ പൂക്കള്‍ അടുക്കിയിരിക്കുന്നു. അവസാനത്തെ വരിയില്‍ 15 പൂക്കള്‍ ഉണ്ടെങ്കില്‍ ആകെ എത്ര വരികള്‍ ഉണ്ടകും?
    • a) 8         b) 5        c) 10       d) 16  
  2. ലഘൂകരിക്കുക. ( 220 ÷ 215 ) x 23
    • a) 217         b)  27       c)  210      d) 28  
  3. ഒരു പുരയിടത്തിനു 70 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയും ഉണ്ട്. ഈ പുരയിടത്തിന്റെ മധ്യ ഭാഗത്ത്കൂടി പരസ്പരം ലംഭം ആയി 5 മീറ്റര്‍ വീതിയുള്ള 2 റോഡുകള്‍ കടന്നുപോകുന്നു. ഈ റോഡുകള്‍ നിര്‍മ്മിക്കാന്‍  ഒരു ചതുരശ്ര മീറ്ററിനു 105 രൂപ നിരക്കില്‍ എത്ര രൂപ ആകും?
    • a) 55000          b) 57750        c) 50000       d) 43750  
  4. A യുടെ വരുമാനം B യുടെ വരുമാനത്തെക്കാള്‍ 150% കൂടുതല്‍ ആണ്. എന്നാല്‍ B യുടെ വരുമാനം A യുടെ വരുമാനത്തെക്കാള്‍ എത്ര ശതമാനം കുറവാണു?
    • a) 60         b) 40        c) 80       d) 150  
  5. ഒരു വാഹനം 2.4 ലിറ്റര്‍ പെട്രോള്‍ കൊണ്ട് 43.2 കി മി ദൂരം സഞ്ചരിക്കുന്നു എങ്കില്‍ ആ വാഹനത്തിനു 1 ലിറ്റര്‍ പെട്രോള്‍ കൊണ്ട് എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയും?
    • a) 17.9         b) 28        c) 18       d) 18.78  
  6. 1950 ജനുവരി 26 ഏതു ദിവസം ആണ്?
    • a) വെള്ളിയാഴ്ച         b) ശനിയാഴ്ച        c) ഞായറാഴ്ച       d) വ്യാഴാഴ്ച   
  7. A,B,C,D,E,F,G,H,I എന്നീ അക്ഷരങ്ങള്‍ യഥാക്രമം  0,1,2,3,4,5,6,7,8,9 എന്നീ വിലകള്‍ ആരോപിച്ചാല്‍ [HA x C -FA] ÷ EF ന്റെ വില എന്തായിരിക്കും?
    • a) 17          b) 9        c) 2       d) 0  
  8. CAT എന്ന വാക്ക് ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് 24 എന്ന് എഴുതാമെങ്കില്‍ BAT എന്ന വാക്കിന്റെ കോഡ് എന്ത്?
    • a) 27         b) 23        c) 36       d) 28   
  9. ഒറ്റയാനെ കണ്ടെത്തുക? കത്തി , കോടാലി, വാള്‍, അമ്പ്
    • a) അമ്പ്         b) കോടാലി         c) കത്തി         d)  വാള്‍ 
  10. പൂരിപ്പിക്കുക 1,3, 4, 8, 15, 27
    • a) 43         b) 50        c) 56       d) 42  
  11. ശരിയായ പദം ഏത്? ചെരുപ്പുകുത്തി : ലെതര്‍ :: കാര്‍പെന്റെര്‍ : ?
    • a) കസേര           b) ഫര്‍ണിച്ചര്‍         c) ചുറ്റിക        d) തടി   
  12. 5 മുതല്‍ 85 വരെയുള്ള എണ്ണല്‍ സംഖ്യകളില്‍ 5 കൊണ്ട് നിശ്ശേഷം ഹരിക്കാന്‍ കഴിയുന്ന സംഖ്യകളെ അവരോഹണ ക്രമത്തില്‍ എഴുതിയിരിക്കുന്നു. എങ്കില്‍ താഴെ നിന്നും 11 മത്തെ   സ്ഥാനത്ത് വരുന്ന സംഖ്യ ഏത്?
    • a) 70         b) 65        c) 75       d) 53  
  13. ഹരി അവന്റെ വീട്ടില്‍ നിന്നും 15 കി മി  വടക്കോട്ട് സഞ്ചരിച്ച ശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞു 10 കി മി സഞ്ചരിച്ചു. പിന്നീട് തെക്കോട്ട്‌ തിരിഞ്ഞു 5 കി മി ഉം അതിനുശേഷം കിഴക്കോട്ടു തിരിഞ്ഞു വീണ്ടും 10 കി മി ഉം സഞ്ചരിച്ചു. ഇപ്പോള്‍ ഹരി അവന്റെ വീട്ടില്‍ നിന്നും ഏത് ദിശയില്‍ ആണ് നില്‍ക്കുന്നത്?
    • a) വടക്ക്          b) തെക്ക്         c) കിഴക്ക്        d) പടിഞ്ഞാറ്- തെക്ക്   
  14. ഒരാള്‍ 5000 രൂപ 3¾% വാര്‍ഷിക പലിശ നിരക്കില്‍ ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നു. 6 മാസത്തിനു ശേഷം അയാള്‍ നിക്ഷേപിച്ച തുകയില്‍ നിന്നും 3000 രൂപയും ഒരു വര്‍ഷത്തിനു ശേഷം ബാക്കി വരുന്ന തുകയും പിന്‍‌വലിക്കുന്നു. എങ്കില്‍ അയാള്‍ക്ക് പലിശ ഇനത്തില്‍ ലഭിക്കുന്ന തുക എന്ത്?
    • a) 141.75         b) 131.25        c) 150       d) 171.50  
  15. ട്രെയിനില്‍ അടുത്തിരുന്നു യാത്ര ചെയ്ത രാഹുലിനെ, സീത വിഷ്ണുവിന് പരിചയപ്പെടുത്തിയത് ഇങ്ങനെ ആണ്. ഇവന്‍ എന്റെ ഭര്‍ത്താവിന്റെ ഭാര്യയുടെ മകന്റെ സഹോദരന്‍ ആണ്. എങ്കില്‍ രാഹുലിന് സീതയോടുള്ള ബന്ധം എന്ത്?
    • a) ഭര്‍ത്താവ്          b) കസിന്‍          c) അനന്തിരവന്‍        d) മകന്‍   
  16. തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ സഹീര്‍ യഥാക്രമം 4 മണിക്കൂര്‍, 7 മണിക്കൂര്‍, 3 മണിക്കൂര്‍, 2 മണിക്കൂര്‍ വീത പഠിക്കുന്നു. എങ്കില്‍ അവന്‍ ഒരു ദിവസം ശരാശരി എത്ര മണിക്കൂര്‍ പഠിക്കുന്നു?
    • a)  4        b) 2        c) 5       d) 3  
  17. 16 പേര്‍ക്ക് ഒരു ദിവസം 7 മണിക്കൂര്‍ വച്ച് 48 ദിവസം കൊണ്ട് ഒരു പൂന്തോട്ടം നിര്‍മ്മിക്കാന്‍ സാധിക്കുന്നു. അങ്ങനെയാണെങ്കില്‍ 14 പേര്‍ക്ക് ഒരു ദിവസം 12 മണിക്കൂര്‍ വച്ച് പൂന്തോട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം വേണ്ടി വരും?
    • a) 30         b) 15        c) 32       d) 16  
  18. ഒരു ഡസന്‍ ബുക്കിന് 375 രൂപ നിരക്കില്‍ ഗോപാല്‍ 20 ഡസന്‍ ബുക്കുകള്‍ വാങ്ങി. ഒരു ബുക്ക് 33 രൂപ നിരക്കില്‍ വിലക്കുകയാണെങ്കില്‍ അയാള്‍ക്ക് കിട്ടുന്ന ലാഭ ശതമാനം എത്ര?
    • a) 5.6         b) 8        c) 14       d) 2  
  19. ഒരു ക്ലാസ്സില്‍ ഒരു വരിയില്‍ 4 കസേരകള്‍ ഇട്ടിരിക്കുന്നു. അടുത്തടുത്തുള്ള 2 കസേരകള്‍ തമ്മിലുള്ള അകലം ¾ മീറ്റര്‍ ആണ്. എങ്കില്‍ ആദ്യത്തെയും അവസാനത്തേയും കസേരകള്‍ തമ്മിലുള്ള അകലം എത്ര മീറ്റര്‍ ?
    • a) 1¼         b) 2¼         c) 4¼        d) ¾  
  20. 'x' ന്റെ വില കാണുക.
    0.4 :1.4 :: 1.4: x
    • a) 0.4         b) 1.96        c) 6.2       d) 4.9  









ഉത്തരങ്ങള്‍

1.b     2.d     3.b     4.a     5.c     6.d     7.c     8.b     9.a     10.b      11.d     12.d     13.a    14.b    15.d     16.a       17.c      18.a       19.b      20.d



No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...