ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന്‍റെ നീളം അതിന്‍റെ വീതിയുടെ ഒന്നര മടങ്ങാണ്. പുരയിടത്തിന്‍റെ ചുറ്റളവ് 200 മീ ആണെങ്കില്‍ വീതി എത്ര?
(a) 60 മീ (b) 30 മീ (c) 40 മീ (d) 20 മീ- ചോദ്യ ചിഹ്നത്തിന്‍റെ സ്ഥാനത്തെ സംഖ്യ ഏതു? 36/? = ?/49
(a) 26 (b) 42 (c) 24 (d) 38 - ഒരു സംഖ്യയുടെ 2/3 യുടെ 1/5 , 28 ആണ്. എന്നാല്‍ ആ സംഖ്യയുടെ 40% എത്ര?
(a) 42 (b) 210 (c) 105 (d) 84 - 38 പേര്‍ ഒരു ജോലി 16 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. ഇതേ ജോലി 32 പേര്‍ എത്ര ദിവസം കൊണ്ട് പൂര്‍ത്തിയാക്കും?
(a) 27 (b) 18 (c) 19 (d) 24 - ഹരിയുടെയും സുധീറിന്‍റെയും ഇപ്പോഴത്തെ പ്രായത്തിന്‍റെ അനുപാതം 4:5 ആണ്. അവര്‍ തമ്മിലുള്ള പ്രായവ്യത്യാസം 5 വയസ്സ് ആണെങ്കില്‍ 5 വര്‍ഷത്തിനു ശേഷം ഇരുവരുടെയും ആകെ പ്രായം എത്ര?
(a)55 (b) 45 (c) 50 (d) 60 - പതിനാല് പെണ്‍കുട്ടികളുടെയും ടീച്ചറുടെയും ശരാശരി പ്രായം 15 വയസ്സാണ്. ടീച്ചറുടെ പ്രായം ഒഴിവാക്കിയാല്‍ ശരാശരിയില്‍ ഒരു വയസ്സിന്‍റെ കുറവുണ്ടാകും. ടീച്ചറുടെ പ്രായം എത്ര?
(a) 35 (b) 30 (c) 32 (d) 29 - സന്തോഷ് ഒരു ബാഗ് 1480 രൂപയ്ക്കു വാങ്ങിയിട്ട് ൨൦൭൨ രൂപയ്ക്ക് വിറ്റു. എത്ര ശതമാനം ആണ് ലാഭം?
(a) 20 (b) 40 (c) 30 (d) 60 - മണിക്കൂറില്‍ 90 കി മി വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന ഒരാളിനെ 6 സെക്കന്‍ഡ് കൊണ്ട് കടന്നുപോകുന്നു. ട്രെയിനിന്‍റെ നീളം എത്ര മീറ്റര്‍ ?
(a) 120 (b) 180 (c) 150 (d) 90 - 47 പേനയുടെ വില 564 രൂപയാണ്. എന്നാല്‍ ഒരു ഡസന്‍ പേനയുടെ വില എത്ര രൂപ?
(a) 288 (b) 148 (c) 144 (d) 232 - ഒരു സംഖ്യയില്‍ നിന്നും 48 കുറച്ചപ്പോള്‍ സംഖ്യ 70 ശതമാനം ആയി കുറഞ്ഞു. എങ്കില്‍ ആ സംഖ്യയുടെ നാലിലൊന്ന് എത്ര?
(a) 40 (b) 80 (c) 60 (d) 90 - ഒറ്റയാനെ കണ്ടെത്തുക.
(a) തെലുങ്ക് (b) ബംഗാളി (c) തമിഴ് (d) കന്നഡ - സമാന ബന്ധം കണ്ടെത്തുക.
മേശ:തടി :: തുണി: ?
(a) നെയ്ത്ത് (b) വസ്ത്രം (c) തുന്നല്‍ (d) പരുത്തി - ശ്രേണി പൂര്‍ത്തിയാക്കുക. 1, 5, 14, 30, 55, .......
(a) 71 (b) 81 (c) 91 (d) 101 - ഒരു മാസം 27 ബുധനാഴ്ച ആണെങ്കില്‍ ആ മാസം എത്ര ബുധനാഴ്ചകള്‍ കാണും?
(a) 5 (b)4 (c) 3 (d) 2 - ഒരു കോഡ് അനുസരിച്ചു VICTORY എന്നെഴുതിയിരിക്കുന്നത് YLFWRUB എന്നാണ്. ഇതേ കോഡ് ഉപയോഗിച്ചു SUCCESS എങ്ങനെ എഴുതും?
(a) VXFFHVV (b) VYEEHVV (c) VXEEIVV (d) VYEFIVV - ഒരു പുരുഷനെ ചൂണ്ടിക്കാട്ടി സ്ത്രീ പറഞ്ഞു. "ഇയാളുടെ അമ്മ എന്‍റെ അമ്മയുടെ ഒരേ ഒരു മകളാണ്." സ്ത്രീ അയാളുടെ ആരാണ്?
(a)മകള്‍ (b) സഹോദരി (c) മുത്തശി (d) അമ്മ - ഒരു കോഡ് ഉപയോഗിച്ചു 36542നെ 45633 എന്ന് എഴുതിയാല്‍ അതേ കോഡ് ഉപയോഗിച്ചു 62864 നെ എങ്ങനെ എഴുതാം?
(a)71955 (b) 53773 (c) 71973 (d) 53755 - ക്ലാസ്സില്‍ വിഷ്ണുവിന്‍റെ റാങ്ക് മുകളില്‍ നിന്നും 18 ഉം താഴെ നിന്നും 13 ഉം ആണ്. ക്ലാസ്സില്‍ ആറു പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ആണ്‍കുട്ടികളുടെ എണ്ണം എത്ര?
(a) 25 (b) 24 (c) 26 (d) 32 - ഒരു മത്സരത്തില്‍ 5 പേര്‍ പങ്കെടുത്തു. രോഹന്‍റെ റാങ്ക് സുരേഷിന്‍റെ പിന്നിലാണ്. ദീപക്കിന്‍റെ മുന്നിലാണ് വിജയ്. കണ്ണന്‍റെ സ്ഥാനം രോഹന്‍റെയും വിജയിന്‍റെയും ഇടക്കാണ്. എങ്കില്‍ ഏറ്റവും മുന്നില്‍ ആരാണ്?
(a) വിജയ് (b) സുരേഷ് (c) ദീപക് (d) കണ്ണന്‍ - സ്റ്റേഷന്‍മാസ്റ്റര്‍ ശാലിനിയോട് ഇങ്ങനെ പറഞ്ഞു. ഓരോ രണ്ടര മണിക്കൂറിലും നീലഗിരിയിലേക്ക് ട്രെയിന്‍ പുറപ്പെടും. 40 മിനുറ്റ് മുന്‍പാണ് നീലഗിരിയിലെക്കുള്ള ട്രെയിന്‍ പോയത്. അടുത്ത ട്രെയിന്‍ ആറു മണിക്ക് പോകും. എന്നാല്‍ ഇപ്പോള്‍ സമയം എത്ര?
(a)3.50 PM (b) 5.10 PM (c) 3.30 PM (d) 4.25 PM
- C
- B
- D
- C
- A
- D
- B
- C
- C
- A
- B
- D
- C
- B
- A
- D
- A
- B
- B
- D
No comments:
Post a Comment