8.9 x 8.9 + 2 x 8.9 x 1.1 + 1.1 x 1.1 = ?- a) (8.9)2 b) (7.8)2 c) (1.1)2 d) (10)2
- 64 ന്റെ 53% ത്തിനോട് 47ന്റെ 64% കൂട്ടിയാല്‍ എത്ര?
- a) 117 b) 53 c) 64 d) 111
- മണിക്കൂറില്‍ 10 കി മി വേഗത്തില്‍ സൈക്കിള്‍ ചവുട്ടുന്ന ഒരാള്‍ രാവിലെ 6.58 മുതല്‍ 10.28 വരെ സഞ്ചരിച്ചു. എങ്കില്‍ അയാള്‍ എത്ര കി മി യാത്ര ചെയ്തു?
- a) 30 b) 35 c) 16 d) 44
- ഒരു ബാങ്കില്‍ 5 വര്‍ഷത്തേക്ക് നിശ്ചിത തുക നിക്ഷേപിച്ചപ്പോള്‍ തുക ഇരട്ടി ആയി. എങ്കില്‍ പലിശ നിരക്ക് എത്ര ശതമാനം?
- a) 20% b) 10% c) 50% d) 100%
- ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാല്‍ ഓരോ കോണുകളും എത്ര?
- a) 20,60,100 b) 30,60,90 c) 45,45,90 d) 40,60,80
- 24 ആളുകള്‍ ഒരു ജോലി 16 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുമെങ്കില്‍ 32 ആളുകള്‍ എത്ര ദിവസം കൊണ്ട് അതേ ജോലി ചെയ്തു തീര്‍ക്കും?
- a) 14 b) 16 c) 15 d) 12
- ഒറ്റയാനെ തിരഞ്ഞെടുക്കുക
- a) വൃത്തം b) സ്തൂപിക c) ക്യൂബ് d) സ്തംഭം
- 1, 9, 25, 49, 81, .......
- a) 144 b) 100 c) 111 d) 121
- ഫുട്ബോള്‍ : ഗോള്‍ :: ക്രിക്കറ്റ് :
- a) റണ്‍ b) സിക്സര്‍ c) നോബോള്‍ d) വൈഡ്
- MANGO എന്നത് QERKS എന്ന് എഴുതിയാല്‍ ORANGE എന്നത് എങ്ങനെ എഴുതാം?
- a) SVERKH b) SVERKI c) SVDRLH d) SVDRLJ
- ∩ ചിഹ്നം ഗുണനത്തിനേയും * ചിഹ്നം സങ്കലനത്തിനേയും ∏ ചിഹ്നം ഹരണത്തിനേയും < ചിഹ്നം ന്യൂനത്തിനേയും സൂചിപ്പിച്ചാല്‍ 18 ∩ 6 * 10 ∏ 5 <10 എത്ര ആയിരിക്കും?
- a) 48 b) 50 c) 100 d) 28
- ഒരു കുട്ടി തന്റെ വീട്ടില്‍ നിന്നും തെക്കോട്ട് 8 കി മി യും കിഴക്കോട്ടു 6 കി മി യും സഞ്ചരിച്ചാണ് കോളേജില്‍ പോകുന്നത് എങ്കില്‍ വീട്ടില്‍ നിന്നും കോളേജിലേക്കുള്ള കുറഞ്ഞ ദൂരം എത്ര?
- a) 14 b) 7 c) 2 d) 10
- രണ്ടര മണിക്ക് ഒരു ക്ലോക്കിലെ സൂചികള്‍ക്ക് ഇടയിലെ കോണളവ് എത്ര ഡിഗ്രി ആയിരിക്കും?
- a) 150 b) 105 c) 120 d) 95
- 2011 മേയ് 1 ഞായര്‍ ആയാല്‍ 2011 ജൂണ്‍ 1 ഏതു ദിവസം ആയിരിക്കും?
- a) ചൊവ്വ b) വ്യാഴം c) ബുധന്‍ d) തിങ്കള്‍
- Abbreviations എന്നാ വാക്കിനു സമാനമായ പദം ഏത്?
- a) Abbreviaitions b) Abbrevitions c) Abbreviations d) Abbrervations
- സംഖ്യാരേഖയില്‍ -5 മുതല്‍ 6 വരെയുള്ള അകലം എത്ര?
- a) 1 b) 5 c) 6 d) 11
- 1 + (½)-1 + (⅓)-1 + (¼)-1 = ?
- a) 25/12 b) 12/25 c)10 d) 23/12
- 1, -1, 1, -1 ....... എന്ന ശ്രേണിയുടെ ആദ്യത്തെ 51 പദങ്ങളുടെ തുക എത്ര?
- a) 1 b) -1 c) 0 d) 51
- ഒരു ക്യൂബിന്റെ ഉപരിതലവിസ്തീര്‍ണ്ണം 54 ചതുരശ്ര മീറ്റര്‍ ആയാല്‍ വ്യാപ്തം എത്ര ഘനമീറ്റര്‍ ?
- a) 9 b) 27 c) 16 d) 64
- കിച്ചു ഒരു കേക്കിന്റെ ½ ഭാഗം രാവിലേയും ⅓ ഭാഗം വൈകിട്ടും കഴിച്ചു. എങ്കില്‍ ബാക്കി എത്ര ഭാഗം മിച്ചമുണ്ട്?
- a) 1/6 b) 1/2 c) 1/3 d) 5/6
ഉത്തരങ്ങള്‍
1.d 2.c 3.b 4.a 5.d 6.d 7.a 8.d 9.a 10.b 11.c 12.d 13.b 14.c 15.c 16.d 17.c 18.a 19.b 20.a
No comments:
Post a Comment