Thursday, 5 October 2017

PSC maths LD clerk 2011 Kozhikkodu

PSC maths LD clerk 2011 Kozhikkodu


ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.



  1. ഒരു ക്ലാസ്സിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം 2:3 എന്ന അംശബന്ധത്തില്‍ ആണ്. 2 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും സ്കൂളില്‍ നിന്നും മാറിപ്പോയി. ഇപ്പോള്‍ അവര്‍തമ്മിലുള്ള അംശബന്ധം 3: 5 ആണ്. എങ്കില്‍ ഇപ്പോള്‍ ക്ലാസ്സിലുള്ള പെണ്‍കുട്ടികളുടെ എണ്ണം എത്ര?
    • a) 8      b) 10     c) 16     d) 20  
  2. 10, 18, 45, 109, .....
    • a) 208       b) 230     c) 234     d) 256   
  3. 0.333.... x 0.6666..... =?
    • a) 0.181818...       b) 0.198198...     c) 0.18     d) 0.222...  
  4. 27⅙ x 27⅙ = ?
    • a) 3      b) 9     c) 27     d) ഇവയൊന്നുമല്ല  
  5. 40 ചതുരശ്ര സെ മി ഉപരിതല വിസ്തീര്‍ണ്ണമുള്ള മരം കൊണ്ട് നിര്‍മിച്ച ഒരു ഗോളം മുറിച്ച് രണ്ടു അര്‍ദ്ധഗോളങ്ങളാക്കി മാറ്റിയാല്‍ അവ ഓരോന്നിന്റേയും ഉപരിതല വിസ്തീര്‍ണ്ണം എത്ര CM2?
    • a) 50       b) 40     c) 30     d) 32  
  6. 24 പേര്‍ ദിവസേന 8 മണിക്കൂര്‍ ജോലി ചെയ്താല്‍ 10 ദിവസം കൊണ്ട് ഒരു ജോലി തീരും.ദിവസേന 10 മണിക്കൂര്‍ ജോലി ചെയ്തു 6 ദിവസം കൊണ്ട് ആ ജോലി തീര്‍ക്കാന്‍ എത്ര ആളുകള്‍ വേണം?
    • a) 26      b) 28     c) 30     d) 32  
  7. ഒരാളുടെ ശമ്പളം 10% കുറക്കുകയും പിന്നീട് 10% കൂട്ടുകയും ചെയ്താല്‍ അയാളുടെ ലാഭം/നഷ്ടം എത്ര ശതമാനം?
    • a)1% ലാഭം       b) 1% നഷ്ടം    c) 2% ലാഭം     d) ഇവയൊന്നുമല്ല
  8. -⅔ യുടെ ഗുണന വിപരീതം?
    • a) -3/2      b) 3/2     c) 2/3     d) -2/3  
  9. ഒരു കുടുംബത്തിലെ ആറുപേരുടെ ശരാശരി വയസ്സ് 21 ആണ്. അതില്‍ ഇളയ കുട്ടിയുടെ പ്രായം 6 വയസ്സ് ആണെങ്കില്‍ ആ കുട്ടി ജനിക്കുന്നതിനു തൊട്ടു മുന്‍പ് കുടുംബത്തിന്റെ ശരാശരി വയസ്സ് എത്ര?
    • a) 24      b) 22     c) 20     d) 18  
  10. 36 കിമി / മണിക്കൂര്‍  വേഗതയിലോടുന്ന 100 മീ നീളമുള്ള ഒരു ട്രെയിനിനു 80 മീ നീളമുള്ള ഒരു പാലം കടക്കുന്നതിനു എത്ര സെക്കന്റ് സമയം വേണം?
    • a) 30       b) 24     c) 18     d) 10  
  11. ആകെ 18 ആളുകളുള്ള ഒരു ക്യൂവില്‍ അരുണ്‍ മുന്‍പില്‍ നിന്നും ഏഴാമത്തെ ആളും ഗീത പുറകില്‍നിന്നും പതിനാലാമത്തെ ആളും ആണ്. എങ്കില്‍ അവര്‍ക്കിടയില്‍ എത്ര ആളുകള്‍ ഉണ്ട്?
    • a) 1      b) 3     c) 5     d) 7  
  12. ഒരു കോഡ് ഭാഷയില്‍ CAT നെ SATC എന്നും LION നെ MIONL എന്നും സൂചിപ്പിക്കുന്നു . എങ്കില്‍ TIGER നെ സൂചിപ്പിക്കുന്ന കോഡ് എന്ത്?
    • a)  MRTIGE     b) TRGIT     c) QIGERT     d) SREGIT  
  13. കൂട്ടത്തില്‍ പെടാത്തത് എഴുതുക.
    • a) ചാപം       b) വൃത്തം      c) ത്രികോണം      d) ചതുരം   
  14. രഘു A യില്‍ നിന്നും യാത്ര ആരംഭിച്ച് 60 മീ നടന്നു വലത്തോട്ടു തിരിഞ്ഞു 30 മീ നടന്നു വലത്തോട്ടു തിരിഞ്ഞു 20 നടന്ന ശേഷം വീണ്ടും വലത്തോട്ടു തിരിഞ്ഞു 60 മീ നടന്നു B യില്‍ എത്തി. A യില്‍ നിന്നും B യിലേക്കുള്ള അകലം എത്ര മീറ്റര്‍ ?
    • a) 180      b) 50     c) 70     d) 80  
  15. 2001 ഫെബ്രുവരി 1 ചൊവ്വാഴ്ച ആണെങ്കില്‍ 2011 ല്‍ എത്ര ശനിയാഴ്ചകളുണ്ട്?
    • a) 52       b) 53     c) 54     d) 51  
  16. 5+3 =34, 6+7=85, 11+6= 157, 9+4 =?
    • a) 26      b) 85     c) 97     d) ഇവയൊന്നുമല്ല  
  17. ഒന്നിനും 50 നും ഇടയില്‍ 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുന്നതുമായ എത്ര 2 അക്ക സംഖ്യകള്‍ ഉണ്ട്?
    • a) 2      b) 3     c) 4     d) ഇവയൊന്നുമല്ല  
  18. ഒരു പരീക്ഷയില്‍ ഹീരക്ക് പ്രീതിയെക്കളും മാര്‍ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്‍ക്കില്ല . സീമക്ക് മോഹിനിയുടെ അത്രയും മാര്‍ക്കില്ലെങ്കിലും റീനയേയും ഷീലയേയും അവള്‍ പിന്നിലാക്കി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് ആര്‍ക്ക്?
    • a) ഹീര        b) റീന      c) സീമ      d) മോഹിനി   
  19. X ഒരു ഒറ്റ സംഖ്യയാണ്. X നു താഴെയുള്ള എല്ലാ ഒറ്റ സംഖ്യകളും കൂട്ടിയപ്പോള്‍ 169 കിട്ടി. X എത്ര?
    • a) 13       b) 27      c) 25     d) 83   
  20. 16 ÷ 8 ÷ 4 ÷ 2 =?
    • a) 1      b) 16     c) ½     d) ¼  







ഉത്തരങ്ങള്‍

1.b     2.c     3.d     4.a     5.c     6.d     7.b     8.a     9.d     10.c      11.a     12.c     13.a   14.b    15.a
16.c       17. a     18.d       19.b      20.d


1 comment:

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...