- 100 മീറ്റര്‍ നീളമുള്ള 30 kmph വേഗതയില്‍ സഞ്ചരിക്കുന്ന ഒരു തീവണ്ടി എത്ര സമയം കൊണ്ട് ഒരു ഇലക്ട്രിക് പോസ്റ്റിനെ കടന്നു പോകും?
- മണിക്കൂറില്‍ 132 കി മി വേഗതയില്‍ സഞ്ചരിക്കുന്ന 110 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടിക്ക് 165 മീറ്റര്‍ നീളമുള്ള ഒരു ഫ്ലാറ്റ് ഹോമിനെ താണ്ടി പോകാന്‍ എത്ര സമയം വേണം?
- ഒരു തീവണ്ടി 180 മീറ്റര്‍ നീളമുള്ള ഒരു പാലത്തിനെ 20 സെക്കന്റ് കൊണ്ടും ഒരു ആളിനെ 8 സെക്കണ്ട് കൊണ്ടും കടന്നുപോകുന്നു. എങ്കില്‍ തീവണ്ടിയുടെ നീളം എത്ര? വേഗത എത്ര?
- മണിക്കൂറില്‍ 68 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന 150 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ അതേ ദിശയില്‍ മണിക്കൂറില്‍ 8 കിമി വേഗതയില്‍ ഓടുന്ന ഒരാളിനെ എത്രസമയം കൊണ്ട് കടന്നുപോകും.
- മണിക്കൂറില്‍ 59 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന 220 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ വിപരീത ദിശയില്‍ മണിക്കൂറില്‍ 7 കിമി വേഗതയില്‍ ഓടുന്ന ഒരാളിനെ എത്രസമയം കൊണ്ട് കടന്നുപോകും?
- മണിക്കൂറില്‍ 42 കി മി വേഗതയില്‍ സഞ്ചരിക്കുന്ന 137 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി മറ്റൊരു പാതയിലൂടെ എതിര്‍ദിശയില്‍ മണിക്കൂറില്‍ 48 കി മി വേഗതയില്‍ സഞ്ചരിക്കുന്ന 163 മീറ്റര്‍ നീളമുള്ള മറ്റൊരു തീവണ്ടിയെ എത്രസമയം കൊണ്ട് കടന്നുപോകും?
- 100 മീറ്റര്‍ നീളമുള്ള മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു തീവണ്ടി അതേ ദിശയില്‍ മണിക്കൂറില്‍ 54 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 120 മീറ്റര്‍ നീളമുള്ള മറ്റൊരു തീവണ്ടിയെ എത്രസമയം കൊണ്ട് കടന്നുപോകും?
- 100 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 6 സെക്കണ്ട് കൊണ്ട് എതിര്‍ദിശയില്‍ മണിക്കൂറില്‍ 5 കിമി വേഗത്തില്‍ ഓടുന്ന ഒരാളിനെ കടന്നു പോകുന്നു എങ്കില്‍ തീവണ്ടിയുടെ നീളം എത്ര ?
- മണിക്കൂറില്‍ 63 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 280 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി എത്ര സമയം കൊണ്ട് ഒരു മരത്തിനെ കടന്നുപോകും?
- മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 110 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടിക്ക് 132 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കാന്‍ എത്ര സമയം വേണം?
- മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 360 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 140 മീറ്റര്‍ നീളമുള്ള ഒരു പാലം എത്ര സമയംകൊണ്ട് കടക്കും?
- മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു തീവണ്ടി 9 സെക്കണ്ടുകൊണ്ട് ഒരു ഇലക്ട്രിക് പോസ്റ്റിനെ കടന്നുപോകുന്നെങ്കില്‍ ട്രെയിനിന്‍റെ നീളം എത്ര?
- 132 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ 6 സെക്കണ്ട്കൊണ്ട് ഒരു ടെലിഫോണ്‍ പോസ്റ്റിനെ മറികടക്കുന്നു എങ്കില്‍ ട്രയിനിന്‍റെ വേഗത എത്ര?
- ഒരു ട്രെയിന്‍ 10 മിനുട്ട് കൊണ്ട് 12 കിലോമീറ്റര്‍ സഞ്ചരിക്കുന്നു. അതേ ട്രെയിന്‍ 6 സെക്കണ്ട് കൊണ്ട് ഒരു പോസ്റ്റിനെ മറികടക്കുന്നു. എങ്കില്‍ ട്രെയിനിന്‍റെ നീളം എത്ര?
- 240 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 24 സെക്കണ്ട് കൊണ്ട് ഒരു പോസ്റ്റിനെ മറികടക്കുന്നു. എങ്കില്‍ 650 മീറ്റര്‍ നീളമുള്ള ഒരു പാലം മറികടക്കാന്‍ അത് എത്രസമയം എടുക്കും?
- 72 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു തീവണ്ടി അതേ ദിശയില്‍ 54 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന മറ്റൊരു തീവണ്ടിയെ ഒരു മിനുട്ട് കൊണ്ട് കടക്കുന്നു. രണ്ടു തീവണ്ടികളുടെയും നീളം തുല്യമാണെങ്കില്‍ ഒരു തീവണ്ടിയുടെ നീളം എത്ര?
- A യില്‍ നിന്നും 4 മണിക്ക് പുറപ്പെടുന്ന ഒരു തീവണ്ടി 5 മണിക്ക് B യില്‍ എത്തുന്നു. 4 മണിക്ക് B യില്‍ നിന്നും പുറപ്പെടുന്ന മറ്റൊരു തീവണ്ടി 5.30 നു A യില്‍ എത്തുന്നു. എങ്കില്‍ 2 തീവണ്ടികളും തമ്മില്‍ കണ്ടുമുട്ടുന്നത് എത്ര മണിക്ക്?
- A യില്‍ നിന്നും B യിലേക്കും , B യില്‍ നിന്നും A യിലേക്കും ഒരേ സമയം യാത്ര തിരിച്ച തീവണ്ടികള്‍ തമ്മില്‍ കണ്ടുമുട്ടിക്കഴിഞ്ഞു യഥാക്രമം 9, 16 മണിക്കൂറുകള്‍ക്കു ശേഷം ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തുന്നു എങ്കില്‍ അവയുടെ വേഗതകള്‍ തമ്മിലുള്ള അംശബന്ധം എന്ത്?
- എതിര്‍ ദിശകളില്‍ മണിക്കൂറില്‍ 36 കിലോമീറ്റര്‍, 45 കിലോമീറ്റര്‍ വേഗതകളില്‍ സഞ്ചരിക്കുന്ന രണ്ടു ട്രെയിനുകളില്‍ വേഗത കുറഞ്ഞ ട്രെയിനില്‍ ഇരിക്കുന്ന ഒരാളിനെ വേഗത കൂടിയ ട്രെയിന്‍ 8 സെക്കണ്ടുകള്‍ കൊണ്ട് കടന്നുപോകുന്നു എങ്കില്‍ വേഗത കൂടിയ ട്രയിനിന്‍റെ നീളം എത്ര?
- 150 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോണ്‍ പോസ്റ്റിനെ 15 സെക്കന്‍റുകള്‍ കൊണ്ടും എതിരെ വരുന്ന അതേ നീളമുള്ള മറ്റൊരു തീവണ്ടിയെ 8 സെക്കന്‍റുകള്‍ കൊണ്ടും കടക്കുന്നു എങ്കില്‍ എതിരെ വന്ന തീവണ്ടിയുടെ വേഗത എന്ത്?
Thursday, 5 October 2017
തീവണ്ടി kanakkukal
Subscribe to:
Post Comments (Atom)
PSC MATHS LD CLERK 2014 Thiruvananthapuram
1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...
-
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്.ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയാല്‍ ശരാശരി വയസ്സ് 11 ആകും . എന്നാല്‍ ടീച്ചറുടെ വയസ്സ് എത്...
-
-3, 3, 13, 27, 45, ................... a) 83 b) 72 c) 63 d) 67 60 ന്റെ 10% ത്തിനെ 6 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത്...
No comments:
Post a Comment