Thursday, 5 October 2017

Model Question 2

  1. ഒരു മാസത്തെ നാലാം ഞായറാഴ്ച 22 നു . എങ്കില്‍ മൂന്നാം ശനിയാഴ്ച എന്ന്?
    (a)14   (b) 15  (c)21   (d) ഇതൊന്നുമല്ല.
  2. 30 പേരുളള ഒരു ക്യൂവില്‍ മുരളി മുന്നില്‍ നിന്നും 18 മതാണ്. മമ്മൂട്ടി പിന്നില്‍ നിന്നും 18 മതാണ്. അവര്‍ക്കിടയില്‍ എത്ര പേരുണ്ട്?
    (a)6   (b)5   (c) 4  (d)3
  3. INDIA യുടെ കോഡ് 37. KERALA യുടെ കോഡ് 48. എങ്കില്‍ KOCHI യുടെ കോഡ് എന്ത്?
    (a)59   (b) 46  (c) 52  (d) ഇതൊന്നുമല്ല.
  4. ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1, 0.5, 0.25, 0.125, .......
    (a)0.625   (b)0.00625   (c) 0.0625  (d) ഇതൊന്നുമല്ല
  5. ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 419, 538, 657, 776, ?
    (a) 895   (b) 885  (c) 894  (d) ഇതൊന്നുമല്ല
  6. 2642:1384 എങ്കില്‍ 8234:?
    (a)4117   (b) 2843  (c) 1007  (d) 4168
  7. 5=52, 7=94, 8=46 എങ്കില്‍ 6=?
    (a)36   (b)63   (c)64   (d)96
  8. താഴെ കൊടുത്ത സംഖ്യകളില്‍ മൂന്നെണ്ണം ഒരു ഗ്രൂപ്പില്‍ പെടുന്നു. വ്യത്യസ്തമായത് ഏത്?
    (a) 125  (b)144   (c) 169  (d)196
  9. അച്ഛന്‍ മകനോട്‌ പറഞ്ഞു. "എനിക്ക് നിന്‍റെ വയസ്സുള്ളപ്പോള്‍ നിനക്ക് എത്ര വയസ്സുണ്ടായിരുന്നോ, അതിന്‍റെ 7 ഇരട്ടി വയസ്സുണ്ട് എനിക്കിപ്പോള്‍." അവരുടെ ഇന്നത്തെ വയസ്സിന്‍റെ തുക 110 എങ്കില്‍ മകന്റെ വയസ്സ് ഇന്ന് എന്ത്?
    (a)30  (b)35  (c)40  (d)48
  10. താഴെ കൊടുത്ത ശ്രേണിയില്‍ 5 അക്ഷരങ്ങള്‍ വിട്ടുപോയിരിക്കുന്നു. വിട്ടുപോയവ ക്രമത്തില്‍ എഴുതിയത് ഏതെന്നു കണ്ടുപിടിക്കുക. AB-AAB-CCAA-B-BC-C
    (a)CABCA  (b)CBBAC  (c) CBABC (d)CBBBC
  11. 6 ന്‍റെ വര്‍ഗ്ഗമൂലം 2.45 എങ്കില്‍ √3 /(√3+√2) = ?
    (a)0.55  (b)0.45  (c)0.57  (d)0.61
  12. 216 നെ ഏറ്റവും ചെറിയ ഏതു സംഖ്യകൊണ്ട് ഗുണിച്ചാല്‍ പൂര്‍ണ്ണ വര്‍ഗ്ഗം ആകും?.
    (a)2  (b)3  (c)6  (d)7
  13. മൂന്നു സംഖ്യകളുടെ തുക 78. ഒന്നാമത്തെതിനെക്കാള്‍ 50% കൂടുതല്‍ ആണ് രണ്ടാമത്തേത്. രണ്ടാമത്തെതിനെക്കാള്‍ 50% കുറവാണ് മൂന്നാമത്തേത്. എങ്കില്‍ ഒന്നാമത്തെ സംഖ്യ ഏത്?
    (a)24  (b)36  (c) 30 (d) ഇതൊന്നുമല്ല.
  14. 6 പുരുഷന്മാരോ 12 സ്ത്രീകളോ 1 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 1 പുരുഷനും ഒരു സ്ത്രീയും കൂടി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും?
    (a)2  (b)3  (c)4  (d)ഇതൊന്നുമല്ല.
  15. 8.5 സെ മീ നീളവും 7.5 സെ മീ വീതിയും 6 സെ മീ കനവും ഉള്ള ഒരു മരക്കഷ്ണത്തില്‍ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ ക്യൂബിന്‍റെ വ്യാപ്തം എത്ര സി സി ?
    (a)36  (b)216  (c)512  (d)ഇതൊന്നുമല്ല.
  16. താഴെ കൊടുത്ത 4 എണ്ണത്തിന്‍റെ ചുറ്റളവ്‌ തുല്യം ആണ്. എങ്കില്‍ വിസ്തീര്‍ണ്ണം ഏതിനാണ്‌ ഏറ്റവും കൂടുതല്‍?
    (a)ദീര്‍ഘചതുരം  (b) സമചതുരം (c) വൃത്തം (d)ത്രികോണം
  17. ഒരു ക്ലോക്ക് എതിര്‍ ചുമരിലെ കണ്ണാടിയില്‍ പ്രതിബിംബിച്ചു കാണുന്നു. പ്രതിബിംബത്തില്‍ സൂചികള്‍ 3.30 ന്‍റെ സ്ഥാനത്താണെങ്കില്‍ സമയം എത്രയാണ്?
    (a) 9.30 (b) 10.30 (c)9.00  (d)8.30
  18. ഒരു സ്ഥാപനത്തിലെ 30% പേര്‍ക്ക് കാറുണ്ട്. 50% പേര്‍ക്ക് ബൈക്കുണ്ട്‌. 25% പേര്‍ക്ക് കാറും ബൈക്കും ഉണ്ട്. എന്നാല്‍ കാറോ ബൈക്കോ ഇല്ലാത്ത എത്രപേര്‍ ഉണ്ട്?
    (a)5%  (b)30%  (c) 45% (d)40%
  19. താഴെ കൊടുത്തിരിക്കുന്നവയില്‍ ഇതാണ് തെറ്റ്?
    (a)രണ്ടു ഒറ്റ സംഖ്യകളുടെ തുക ഇരട്ട സംഖ്യ ആയിരിക്കും  (b) രണ്ടു ഒറ്റ സംഖ്യകളുടെ ഗുണനഫലം ഒറ്റ സംഖ്യ ആയിരിക്കും.  (c) ഒരു ഇരട്ട സംഖ്യയെ മറ്റൊരു ഇരട്ട സംഖ്യ കൊണ്ട് ഹരിക്കാന്‍ കഴിഞ്ഞാല്‍ ഉത്തരം ഇരട്ട സംഖ്യ ആയിരിക്കും.  (d) ഒരു ഒറ്റ സംഖ്യയെ മറ്റൊരു ഒറ്റസംഖ്യ കൊണ്ട് ഹരിക്കാന്‍ കഴിഞ്ഞാല്‍ ഉത്തരം ഒറ്റ സംഖ്യ ആയിരിക്കും.
  20. (1-½)(1-⅓)(1- ¼)(1-⅕)= ?
    (a)1/120  (b) 1/5  (c)1/6  (d) ഇതൊന്നുമല്ല.







  1. C
  2. C
  3. B
  4. C
  5. A
  6. D
  7. B
  8. A
  9. C
  10. C
  11. A
  12. C
  13. A
  14. C
  15. B
  16. C
  17. D
  18. C
  19. C
  20. B

No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...