Thursday, 5 October 2017

നൂറില്‍ നൂറ് 5


  1. തുടര്‍ച്ചയായ 2 സംഖ്യകളുടെ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വ്യത്യാസം 41. എന്നാല്‍ അവയില്‍ ഒരു സംഖ്യ ഏതാണ്?
    (a)19 (b)18 (c)21 (d)22
  2. (1/8 +(7/8 – (3/8 + 3/8) – 1/8) =?
    (a)¼ (b)⅛ (c)⅜ (d)ഇതൊന്നുമല്ല
  3. : ¼ :  ഏതിന് തുല്യമാണ്?(a)5:4:3 (b)3:4:5 (c)20:15:12 (d)ഇതൊന്നുമല്ല
  4. ഒരു സംഖ്യയുടെ 80% ത്തോട് 80 കൂട്ടിയാല്‍ ആ സംഖ്യയായി. എന്നാല്‍ സംഖ്യയെന്ത്?
    (a)800 (b)500 (c)600 (d)400
  5. ഒരു സംഖ്യയെ 63 കൊണ്ട് ഹരിച്ചപ്പോള്‍ ശിഷ്ടം 20. എന്നാല്‍ സംഖ്യയെ 7 കൊണ്ട് ഹരിച്ചാല്‍ എന്താണ് ശിഷ്ടം കിട്ടുക?
    (a)2 (b)3 (c)6 (d)5
  6. വിജയന്‍റെ കയ്യിലെ തുകയുടെ ¼ ഭാഗം രവിയുടെ കയ്യിലെ തുകയുടെ ⅙ ഭാഗമാണ്. രണ്ടുപേരുടെയും കയ്യിലായി ആകെ 1200 രൂപയുണ്ട്. എന്നാല്‍ അവരുടെ കയ്യിലുള്ള തുകകള്‍ തമ്മിലുള്ള വ്യത്യാസം എത്ര രൂപ?(a)240 (b)200 (c)250 (d)ഇതൊന്നുമല്ല
  7. രണ്ടു സംഖ്യകളുടെ വ്യത്യാസം 22. അവയുടെ തുകയുടെ ⅕ ഭാഗം 18 ആണ്. എന്നാല്‍ അവയിലെ ഒരു സംഖ്യ എന്ത്?(a)56 (b)62 (c)45 (d)ഇതൊന്നുമല്ല
  8. ഒരു കുട്ടിയോട് സംഖ്യയെ 25 കൊണ്ട് ഗുണിക്കാന്‍ പറഞ്ഞു. കുട്ടി സംഖ്യയെ 52കൊണ്ട് ഗുണിച്ചു. അപ്പോള്‍ 324 കൂടുതല്‍ കിട്ടി. എന്നാല്‍ സംഖ്യ എന്തായിരുന്നു?
    (a)12 (b)15 (c)20 (d)ഇതൊന്നുമല്ല
  9. 50 പൈസായുടെയും 25 പൈസായുടെയും നാണയങ്ങളായി 200 എണ്ണമുണ്ട്. അവയുടെ മൂല്യം 90 രൂപ എങ്കില്‍ എത്ര അര രൂപാ നാണയങ്ങള്‍ ഉണ്ട്?
    (a)160 (b)40 (c)150 (d)50
  10. A യില്‍ നിന്നും B യിലേക്ക് വേഗത മണിക്കൂറില്‍ 40 കി മി. തിരിച്ച് വേഗത 60 കി മി. എങ്കില്‍ ശരാശരി വേഗത എത്ര?
    (a)50 (b)45 (c)48 (d)ഇതൊന്നുമല്ല
  11. ഒരു ക്ഷേത്രത്തില്‍ 4 മണികളുണ്ട്. അവ യഥാക്രമം 4,6,10,12 മിനുട്ട് കൂടുമ്പോളാണ് അടിക്കുക. അവ ഒന്നിച്ച് 6 മണിക്ക് അടിച്ചു. ഇനി എപ്പോഴാണ് അവ ഒന്നിച്ച് അടിക്കുക?
    (a)6.30 (b)7.30 (c) (d)ഇതൊന്നുമല്ല
  12. P, Q വിന്‍റെ ഇരട്ടി വേഗത്തില്‍ ജോലി ചെയ്യും. Q 24 ദിവസംകൊണ്ട് ചെയ്യുന്ന ജോലി ഇരുവരും ചേര്‍ന്ന് എത്ര ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും?
    (a)8 (b)12 (c)16 (d)36
  13. 22420 നോട് എത്ര കൂട്ടിയാലാണ് 11 ന്‍റെ ഗുണിതമാകുക?
    (a)2 (b)9 (c)3 (d)4
  14. 3 ഗ്രാം ഒരു കിലോഗ്രാമിന്റെ എത്ര ശതമാനമാണ്?
    (a)0.03 (b)0.003 (c)0.0003 (d)0.3
  15. 20% കിഴിവും തുടര്‍ന്ന് 10% കിഴിവും നല്‍കിയാല്‍ ഒറ്റത്തവണ നല്‍കുന്ന എത്ര ശതമാനം കിഴിവിന് തുല്യമാണ്?
    (a)30 (b)28 (c)25 (d)ഇതൊന്നുമല്ല
  16. 2 സ്ഥാനാര്‍ഥികള്‍ മാത്രമുള്ള തിരഞ്ഞെടുപ്പില്‍ 45% വോട്ട് കിട്ടിയ സ്ഥാനാര്‍ഥി 100 വോട്ടിനു തോറ്റു. എങ്കില്‍ പോള്‍ ചെയ്ത വോട്ടുകള്‍ എത്ര?
    (a)500 (b)800 (c)1000 1200(d)ഇതൊന്നുമല്ല
  17. മണിക്കൂറില്‍ 60 കിമി വേഗത്തില്‍ ഓടുന്ന 300 മീറ്റര്‍ നീളമുള്ള ട്രെയിന്‍ ഒരു ടണല്‍ കടക്കാന്‍ 1 മിനുട്ട് എടുത്തു. എങ്കില്‍ ടണലിന്റെ നീളമെന്ത്
    (a)800 (b)1000 (c)900 (d)700
  18. 55 x 55 – 55 x 90 + 45 x 45 = ?
    (a)10000 (b)100 (c)1000 (d)ഇതൊന്നുമല്ല
  19. (.72x.72x.72 - .28x.28x.28)/ (.72x.72 +.72x.28 + .28x.28) = ?
    (a)1.00 (b)1.44 (c).44 (d)ഇതൊന്നുമല്ല
  20. 26+27+28+.........+50 = ?
    (a)1050 (b)950 (c)850 (d)1250


No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...