Thursday, 5 October 2017

PSC MATHS LD CLERK ERNAKULAM 2014 PREVIOUS QUESTIONS

  1. 5,9,4,8,3,7,.... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
    • (a) 5            (b)  2        (c)   4         (d) 3
  2. ഒരു ക്ലോക്കില്‍ സമയം 12.15 ആയാല്‍ മണിക്കൂര്‍ സൂചിയും മിനുട്ട് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ഡിഗ്രീ?
    • (a) 90            (b) 72.5         (c) 82.5           (d) 70
  3. ക്ലോക്കിലെ സമയം 9.20 ആണ്. ഒരു കണ്ണാടിയില്‍ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര? 
    • (a) 2.40            (b) 3.50         (c)  11.60          (d) 6.20
  4. 2012 ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ചയാണ്. എന്നാല്‍ 2012 നവംബര്‍ 1 ഏത് ആഴ്ച ആയിരിക്കും?
    • (a)  ചൊവ്വ            (b) ബുധന്‍          (c) വ്യാഴം            (d) വെള്ളി  
  5. അര്‍ദ്ധഗോളാകൃതിയിലുള്ള ഒരു പാത്രത്തില്‍ 3 ലിറ്റര്‍ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി ആരമുള്ള അര്‍ദ്ധഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളും?
    • (a)   9          (b) 12         (c)  18          (d) 24
  6. 37+37+37=3X ആയാല്‍ X എത്ര?
    • (a)  8           (b)  21        (c)  4          (d) 2
  7. 6 ന്റെ ഘടകങ്ങളുടെ വ്യുല്‍ക്രമങ്ങളുടെ തുക എത്ര?
    • (a) 12            (b)  5/6        (c)  2          (d) 1
  8. 1/2 + 1/4 + 1/8 + 1/16 + 1/32 + 1/64 + 1/128 + X = 1 ആയാല്‍ X ന്റെ വില എത്ര?
    • (a)  1/2           (b)  1/8        (c) 1/32           (d) 1/128 
  9. തുടര്‍ച്ചയായ ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 100?
    • (a)  9           (b)  10        (c) 8           (d) 11
  10. 5 ന്റെ 80 ശതമാനം ആണ് 4. എന്നാല്‍ 4 ന്റെ എത്ര ശതമാനം ആണ് 5?
    • (a) 125            (b) 80         (c) 100           (d) 150
  11. ഒരു ക്ലാസ്സിലെ ൪൦ കുട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറേയും കണക്കില്‍ എടുത്താല്‍ ക്ലാസ്സിലെ ശരാശരി ഒന്ന് കൂടുന്നു. എങ്കില്‍ ടീച്ചറുടെ വയസ്സ് എത്ര?
    • (a)  50           (b) 55          (c)  54          (d) 51
  12. രാമു ഒരു ജോലി 6 ദിവസ്സം കൊണ്ടും രാജു അതേ ജോലി 18 ദിവസ്സം കൊണ്ടും ചെയ്യും. രണ്ടുപേരും ചേര്‍ന്ന് ജോലി ചെയ്താല്‍ മുഴുമിക്കാന്‍ എത്ര ദിവസം വേണം?
    • (a)  4           (b) 5         (c)  4.5          (d) 5.5
  13. 4, 8, X ഇവ അനുപാതത്തില്‍ ആയാല്‍ X ന്റെ വില എന്ത്?
    • (a)  12           (b) 10         (c) 16           (d) 11
  14. 42.03 + 1.07 + 2.5 + 6.432 = ?
    • (a)  54.132           (b) 52.032         (c) 52.132           (d) 52.232
  15. താഴെ  കൊടുത്തിരിക്കുന്നവയില്‍ ചെറിയ ഭിന്നം ഏത്?
    • (a)  8/9          (b) 8/10         (c) 8/15           (d) 8/8
  16. ഈ സംഖ്യകളില്‍ ഒന്ന് മാത്രം വ്യത്യസ്തം. അത് ഏത്?
    • (a) 732            (b) 543         (c) 606           (d) 605
  17. 1, 22, 333, 4444, 55555, ........ എന്ന ശ്രേണിയിലെ 12 ആം പടത്തിലെ അക്കങ്ങളുടെ തുക എത്ര?
    • (a) 36            (b) 48         (c)  144          (d) 120
  18. അനുവിന്റെ ഇപ്പോഴത്തെ വയസ്സ് 3 വര്‍ഷത്തിനു ശേഷമുള്ള വയസ്സിന്റെയും 3 വര്‍ഷത്തിനു മുന്‍പുള്ള വയസ്സിന്റെയും വ്യത്യാസത്തിന്റെ 3 മടങ്ങ്‌ ആണ്. അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
    • (a) 15            (b)  16        (c) 18           (d) 12
  19. 3 X 3 - 3 ÷ 3 X 3 ÷ 3 - 3 എത്ര?
    • (a) 6            (b) 3         (c) 9           (d) 5
  20. a X a ÷ 8 X a ÷ 27 = 1 ആയാല്‍ a = ?
    • (a) 6            (b) 3         (c)  7          (d) 4



ഉത്തരങ്ങള്‍

1.b    2.c   3.a     4.c     5.d     6.a     7.b and c    8.d     9.b     10.a      11.b     12.c     13.c    14.b    15.c     16.d       17.a      18.c       19.d      20.d

No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...