Thursday, 5 October 2017

PSC MATHS LD CLERK IDUKKI 2014


  1. ഒരു ഭാഷയില്‍ COCHIN എന്ന വാക്കിനു BNBGHM എന്ന കോഡ് ആണ് കൊടുത്തിരിക്കുന്നത് എങ്കില്‍ ആ ഭാഷയില്‍ THRISSUR എന്ന വാക്കിന്റെ കോഡ് എന്തായിരിക്കും?
    • (A) SGQHRRTQ      (B) UGSHTTVSC        (C) SGQHRRTS       (D) PGRHQQAR 
  2. താഴെ പറയുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 3, 12, 30, 66
    • (A) 264      (B) 90        (C) 138       (D) 300
  3. ഒറ്റയാനെ കണ്ടെത്തുക. 8, 27, 64, 100, 125, 216, 343
    • (A)  27     (B) 100        (C) 125       (D) 343
  4. താഴെ പറയുന്ന വാക്കുകള്‍ ഇംഗ്ലീഷ് അക്ഷരമാല അനുസരിച്ച് ക്രമപ്പെടുത്തിയാല്‍ മൂന്നാമത്തെ വാക്ക് ഏതായിരിക്കും? JUVENILE, JOURNEY, JUDGE, JUSTICE, JUDICIAL
    • (A) JUDICIAL      (B) JUDGE        (C) JUSTICE       (D)  JUVENILE
  5. A ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും B ക്ക് അതേ ജോലി 20 ദിവസത്തിനുള്ളിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ഇവര്‍ ഒരുമിച്ച് നാലുദിവസം ജോലി ചെയ്താല്‍ ബാക്കി വരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്ന സംഖ്യ ഏത്?
    • (A) 1/4      (B) 1/10        (C) 7/15       (D) 8/15
  6. ഒരു കാര്‍ ആദ്യത്തെ 2 മണിക്കൂറില്‍ 30 കി മി / മണിക്കൂര്‍ എന്ന വേഗതയിലും അതിനുശേഷം 40 കി മി / മണിക്കൂര്‍ എന്ന വേഗതയില്‍ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കില്‍ ആ കാര്‍ ആകെ സഞ്ചരിച്ച ദൂരം എത്ര?
    • (A) 70       (B) 100        (C) 140       (D) 343 
  7. ODOMETER സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ COMPASS ഏതുമായ് ആണ് ബന്ധപ്പെട്ടിരിക്കുന്നത്?
    • (A) സമയം       (B)  ദിശ        (C)  വേഗത       (D) പ്രവൃത്തി 
  8. ഒരു ക്ലോക്കിലെ സമയം 11.30 ആകുമ്പോള്‍ അതിന്റെ ചെറിയ സൂചില്യില്‍ നിന്നും വലിയ സൂചിയിലെക്കുള്ള ക്ലോക്കിലെ സൂചികള്‍ നീങ്ങുന്ന ദിശയില്‍ ഉള്ള കോണളവ് എത്ര ഡിഗ്രി?
    • (A) 165      (B) 190         (C) 160       (D) 195
  9. A,B,C,D,E,F എന്നീ ആറംഗങ്ങള്‍ ഉള്ള കുടുംബത്തില്‍ 2 ജോഡി ദമ്പതിമാരുണ്ട്. D, A യുടെ അമ്മൂമ്മയും B യുടെ അമ്മയും ആണ്. C, B യുടെ ഭാര്യയും F ന്‍റെ അമ്മയും ആണ്. F, Eയുടെ മകളുടെ മകള്‍ ആണ്. എങ്കില്‍ C, A യുടെ ആരാണ്?     
    • (A) അച്ഛന്‍      (B) അമ്മ        (C) അമ്മൂമ്മ       (D) മകള്‍ 
  10. ഒരു മനുഷ്യന്‍ 5 കി മി തെക്ക് ദിശയില്‍ നടന്നതിനു ശേഷം വലത്തോട്ടു തിരിയുന്നു. 3 കിമി നടന്നതിനു ശേഷം അയാള്‍ ഇടതുവശത്തേക്ക് തിരിഞ്ഞു 5 കി മി യാത്ര ചെയ്യുന്നു. യാത്ര തുടങ്ങിയ സ്ഥലത്ത് നിന്ന് നോക്കുമ്പോള്‍ അയാള്‍ ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ദിശ ഏത് ?    
    • (A) പടിഞ്ഞാറ്      (B) വടക്ക് കിഴക്ക്         (C) തെക്ക്        (D) തെക്ക് പടിഞ്ഞാറ്
  11. ഒരു നഗരത്തിലെ വീടുകള്‍ക്ക് 46 മുതല്‍ 150 വരെയുള്ള ഇരട്ട നമ്പരുകള്‍ ആണ് നല്‍കിയത്. എങ്കില്‍ ആ നഗരത്തിലെ വീടുകളുടെ എണ്ണം എത്ര?
    • (A) 75      (B) 52        (C) 53       (D) 105
  12. പത്തു സംഖ്യകള്‍ അവരോഹണ ക്രമത്തില്‍ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50 ഉം ആണ്. നടുവിലുള്ള 2 സംഖ്യകള്‍ തുല്യമാണെങ്കില്‍ ഏതാണ് ആ സംഖ്യ?
    • (A) 45      (B) 42.5        (C) 47.5       (D) 46
  13. 2014 ഫെബ്രുവരി 1 ശനിയാഴ്ച ആണെങ്കില്‍ മാര്‍ച്ച് 1 ഏതു ദിവസം ആയിരിക്കും?  
    • (A) ഞായര്‍        (B) തിങ്കള്‍        (C)  ശനി        (D) വെള്ളി    
  14. ഒരു വൃത്ത സ്തംഭത്തിന്റെ വ്യാസം 4 സെ മി ഉന്നതി 10 സെമി എങ്കില്‍ അതിന്റെ വ്യാപ്തം എത്ര  ?
    • (A)   160  ∏ CM3       (B) 40  ∏ CM3         (C) 40 CM3          (D) 160 CM3           
  15.  ന്റെ വില എന്ത്?
    • (A) 65           (B) 10.5         (C)  45         (D) 10          
  16. രവി കൃഷി ആവശ്യത്തിനായി 10000 രൂപ സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തു. ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത് എങ്കില്‍ 6 മാസം കഴിഞ്ഞു എത്ര രൂപ തിരിച്ചടക്കണം?
    • (A) 1400           (B) 400         (C) 10400          (D) 4800          
  17. 0.125 നെ സൂചിപ്പിക്കുന്ന ഭിന്ന സംഖ്യ ഏത്?
    • (A)  125/100          (B) 5/40         (C)  125/1000         (D) 1/8           
  18. 60ന്റെ 15 ശതമാനവും 80 ന്റെ 45% കൂട്ടിയാല്‍ കിട്ടുന്ന തുക എത്ര?
    • (A) 27           (B) 45         (C)  39         (D)  48         
  19. 44=256 ആണെങ്കില്‍ 4√256=4 അതുപോലെ 74 = 2401 ആണെങ്കില്‍ 4√2401 ന്റെ വില എന്ത്?
    • (A)  7          (B) 4        (C) 2401          (D) 47          
  20. ഒരു സമാന്തര ശ്രേണിയിലെ 2 മത്തെയും 4 മത്തെയും സംഖ്യകള്‍ 8 , 2 എന്നിവയാണ്. എങ്കില്‍ ആദ്യത്തെ സംഖ്യ ഏതാണ്?
    • (A)  10          (B) 14         (C) 11          (D)  5         




ഉത്തരങ്ങള്‍
1. A    2 C      3.B    4.A      5.D        6.C     7.B     8.D     9.B     10.D        11.C     12.A       13.C      14.B        15.D    16.C          17.B,C,D     18.B          19.A         20.C

No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...