Showing posts with label MATHS 2011. Show all posts
Showing posts with label MATHS 2011. Show all posts

Thursday, 5 October 2017

PSC MATHS LD CLERK KOLLAM 2011 PREVIOUS QUESTIONS


  1. -3, 3, 13, 27, 45, ...................
    • a) 83        b) 72       c) 63       d) 67 
  2. 60 ന്റെ 10% ത്തിനെ 6 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത് 360ന്റെ എത്ര ശതമാനം ആണ് ?
    • a) 6        b) 10       c) 20       d) 12 
  3. CEH എന്നത് 358നെ സൂചിപ്പിക്കുന്നു എങ്കില്‍ CHGJZ ഏതു സംഖ്യയെ സൂചിപ്പിക്കുന്നു ?
    • a) 38716        b) 3871026       c) 387106       d) 387126 
  4. + = x , - = ÷ , x = - , ÷ = +  ആയാല്‍ 7 + 6 ÷ 2 - 1 = ?
    • a) 44        b) 56       c) 21       d) 84 
  5. A എന്ന ബിന്ദുവില്‍ നിന്നും ഒരാള്‍ 15 മീറ്റര്‍ പടിഞ്ഞാറോട്ടും അവിടെ നിന്നും നേരെ ഇടത്തോട്ടു 12 മീറ്ററും അവിടെ നിന്നും നേരെ ഇടത്തോട്ടു 15 മീറ്ററും അവിടെനിന്നും നേരെ വലത്തോട്ടു 3 മീറ്ററും നടന്നു. A യില്‍ നിന്നും ഇപ്പോള്‍ അയാള്‍ എത്ര അകലെയാണ്?
    • a) 18 മീ തെക്ക്        b) 15 മീ തെക്ക്       c) 10 മീ വടക്ക്       d) 18 മീ വടക്ക്
  6. 4, 11, 25, 46, ..........
    • a)  74       b) 71       c) 67       d) 78 
  7. കൂട്ടത്തില്‍ ബന്ധമില്ലാത്ത സംഖ്യ ഏത്?
    • a)√25         b) √625       c) √425       d) √225 
  8. ഒരു ക്ലാസ്സിലെ 40 കുട്ടികളില്‍ 10 പേര്‍ ഫുട്ബോള്‍ മാത്രവും 15 കുട്ടികള്‍ ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ്. എന്നാല്‍ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര?
    • a) 10        b) 5       c) 15       d) ഇതൊന്നുമല്ല 
  9. അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോള്‍ അച്ഛന്റെ വയസ്സ് എത്ര?
    • a) 45        b) 35       c) 30       d) 50 
  10. 4 x 2=84, 3 x 6 = 612,  5 x 4 =108 ആയാല്‍  7 x 3 = ?
    • a) 141        b) 146       c) 143       d) 147 
  11. ഒരു ക്ലോക്കിലെ സമയം 3.30 ആകുമ്പോള്‍ അതിലെ സൂചികള്‍ക്കിടയിലെ കോണ്‍ എത്ര?
    • a) 60        b) 45       c) 75       d) 105 
  12. 2009 ജനുവരി 1 തിങ്കളാഴ്ച ആയിരുന്നു. എങ്കില്‍ 2010 ജനുവരി 1 ഏതു ദിവസം വരും?
    • a) തിങ്കള്‍         b) ചൊവ്വ        c) ബുധന്‍        d) വ്യാഴം  
  13. ലഘൂകരിക്കുക 7 x (12 + 9) ÷ 3 -9 = ?
    • a) 20        b) 30       c) 40       d) 50 
  14. 7.459/ 0.007459 ന്റെ വിലയെന്ത്?
    • a) 10        b) 100       c) 1       d) 1000 
  15. 240 രൂപ വീതം വിലയുള്ള 2 സാധനങ്ങള്‍ വിറ്റപ്പോള്‍ ഒന്നിന് 10% ലാഭവും മറ്റേതിനു 10% നഷ്ടവും ഉണ്ടായി. കച്ചവടത്തില്‍ ലാഭമോ നഷ്ടമോ എത്ര?
    • a) 10% ലാഭം        b) 1% നഷ്ടം       c) 10% നഷ്ടം       d) 1% ലാഭം
  16. 100 രൂപക്ക് ഒരു മാസത്തേക്ക് 1 രൂപ സാധാരണ പലിശ കൊടുക്കണമെങ്കില്‍ പലിശനിരക്ക് എത്ര?
    • a) 10%        b) 15%       c) 12%       d) 1% 
  17. ഒരു ചതുരത്തിന്റെ നീളവും വീതിയും 5:3 എന്ന അംശബന്ധത്തിലാണ്. നീളം 40 മീറ്റര്‍ ആയാല്‍ വീതി എത്ര?
    • a) 24        b) 20       c) 32       d) 15 
  18. A യില്‍ നിന്നും B യിലേക്ക് ഒരാള്‍ മണിക്കൂറില്‍ 40 കി മി വേഗതയിലും തിരിച്ച് 60 കി മി വേഗതയിലും യാത്ര ചെയ്തു . A മുതല്‍ B വരെയുള്ള അകലം 120 കി മി എങ്കില്‍ അയാളുടെ ശരാശരി വേഗത എത്ര?
    • a) 32        b) 60       c) 48       d) 55 
  19. 8X7/4x3 ÷ 2x4 = ?
    • a) 2x4        b) 2x2       c) x4       d) 1 
  20. 6 സെ മി വശമുള്ള ഒരു സമചതുരകട്ടയില്‍ നിന്നും ചെത്തിഉണ്ടാക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ ആരം എത്ര സെ മി ?
    • a) 3        b) 2       c) 6       d) 4 








ഉത്തരങ്ങള്‍

1.d    2.b   3.b     4.a     5.b     6.a     7.c     8.a     9.a     10.b      11.c     12.b     13.c    14.d    15.b     16.c 17.a      18.c       19.d      20.a

PSC MATHS LD CLERK PATHANAMTHITTA 2011 PREVIOUS QUESTIONS


  1. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനെക്കാള്‍ 25 സെ മി കൂടുതല്‍ ആണ്. നീളം 85 സെ മി ആയാല്‍ ചതുരത്തിന്റെ വിസ്തീര്‍ണ്ണം എത്ര ച സെ മി ?
    • a)2324        b) 2505       c) 2550       d) 2540 
  2. ഒരു സംഖ്യ അതിന്റെ 4 / 7 നെ ക്കാള്‍ 3 കൂടുതല്‍ ആണ് . എങ്കില്‍ സംഖ്യയുടെ വര്‍ഗം എത്ര?
    • a) 16       b) 36       c) 25       d) 49 
  3. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
    • a) 100       b) 64       c) 121       d) 90 
  4. 300 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ 30 സെക്കന്‍ഡ് കൊണ്ട് 500 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കില്‍ ട്രെയിനിന്‍റെ വേഗത എത്ര മീ/സെ ?
    • a) 80/3       b) 60       c) 50/3       d) 10 
  5. രാമു ഒരു ക്യൂ വില്‍ മുന്നില്‍ നിന്നും 13-മതും പിന്നില്‍ നിന്നും 9 -മതും ആണ്. ക്യൂവില്‍ ആകെ എത്ര പേരുണ്ട്?
    • a) 21       b) 22       c) 24       d) 31 
  6. ബാബു ഒരു അലമാര 8750 രൂപാക്ക് വാങ്ങി. 125 രൂപ മുടക്കി അതു വീട്ടില്‍ എത്തിച്ചു. പിന്നീട് അത് 125 രൂപ ലാഭത്തിനു വിറ്റാല്‍ വിറ്റവിലയെന്ത്?
    • a) 8875       b) 9000       c) 9125       d) 9250 
  7. MPOEPO എന്നത് LONDON എന്ന് സൂചിപ്പിക്കാമെങ്കില്‍  NPTDPX എന്നത് എങ്ങനെ സൂചിപ്പിക്കാം ?
    • a) MOSCOW       b) MASCOW       c) AMOSCOW       d) MOSEOW 
  8. 6 x 2 =31ഉം  8 x 4 =42 ഉം ആയാല്‍ 2x2 എത്ര?
    • a) 4       b) 11       c) 8       d) 10 
  9. അരയുടെ അരയെ അര കൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന സംഖ്യ ഏത്?
    • a) 1/2       b) 2       c) 1       d) 4 
  10. ചിത്രം കാഴ്ചയെ സൂചിപ്പിക്കുന്നു എങ്കില്‍ പുസ്തകം എന്തിനെ സൂചിപ്പിക്കുന്നു?
    • a) ശ്രദ്ധ         b) വില്‍പ്പന        c) പെട്ടി         d) വായന  
  11.  AKJ, BLI, CNG, DQD എന്ന ശ്രേണിയില്‍ അടുത്തത് ഏത്?
    • a) EVA       b) EUA       c) EVZ       d) EUZ 
  12. രാജു ഒരു ബാങ്കില്‍ നിക്ഷേപിച്ച ഒരു തുക എട്ടുവര്‍ഷം കൊണ്ട് ഇരട്ടി ആയെങ്കില്‍ പലിശ നിരക്ക് എത്ര?
    • a) 12%       b) 12.5%       c) 13%       d) 13.5%  
  13. രോഹിത് രാഹുലിന്റെ മകന്‍ ആണ്. ലക്ഷ്മി രാഹുലിന്റെ സഹോദരി ആണ്.ലക്ഷ്മിക്ക് അപ്പു എന്ന മകനും ശ്രീജ എന്ന മകളും ഉണ്ട്.വാസു അപ്പുവിന്റെ അമ്മാവനാണ്. എങ്കില്‍ രാഹുല്‍ വാസുവിന്റെ ആരാണ്?
    • a) സഹോദരന്‍       b) അച്ഛന്‍       c) സഹോദരി ഭര്‍ത്താവ്        d) അമ്മാവന്‍  
  14. ഒരു ഇരുട്ടുമുറിയില്‍ 27 ചുവന്ന പന്തുകളും 30 വെളുത്ത പന്തുകളും 15 നീല പന്തുകളും ഉണ്ട്. ഒരേ നിറത്തിലുള്ള 3 പന്തുകള്‍ കിട്ടാന്‍ ചുരുങ്ങിയത് എത്ര പന്തുകള്‍ എടുക്കണം?
    • a) 3       b) 6        c) 7        d) 17 
  15. 1.05 സമയം കാണിക്കുന്ന ഒരു ക്ലോക്കിലെ മണിക്കൂര്‍ മിനിറ്റ് സൂചികള്‍ തമ്മിലുള്ള കോണളവ് എത്ര?
    • a) 0       b) 5       c) 2.5       d) 10  
  16. സുധിക്ക് കാര്‍ത്തിയെക്കാള്‍ ഉയരക്കൂടുതല്‍ ഉണ്ട്. കാര്‍ത്തിക്ക് ബിജുവിനെക്കാള്‍ ഉയരമുണ്ട്. സന്ധ്യക്ക് ശ്യാമിനെക്കാള്‍ ഉയരമുണ്ട്. ശ്യാമിന് കാര്‍ത്തിയെക്കാള്‍ ഉയരക്കൂടുതലാണ്. ഇവരില്‍ ഏറ്റവും ഉയരം കുറഞ്ഞയാള്‍ ആരാണ്?
    • a) സുധി       b)  കാര്‍ത്തി      c) ബിജു       d)  ശ്യാം 
  17. X + 1 / X = 3 ആയാല്‍ X2+ 1 / X2 എത്ര?
    • a) 9        b) 3       c) 7       d) 5  
  18. താഴെ തന്നിരിക്കുന്നവയില്‍ ഒറ്റയാന്‍ ആര്?
    • a) ഇംഗ്ലീഷ്       b) ഹിന്ദി        c) തമിഴ്       d) കന്നഡ   
  19. ഒരു ക്ലാസ്സില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അംശബന്ധം 5:4 ആണ് . ആ ക്ലാസ്സില്‍ 20 പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ആണ്‍കുട്ടികളുടെ എണ്ണം എത്ര?
    • a) 20       b) 25       c) 15       d) 30 
  20. (17)3.5 x (17)7.3 ÷ (17)4.2 =17 x ആയാല്‍ x ന്റെ വിലയെന്ത്?
    • a) 8.4       b) 8       c) 6.6       d) 6.4 











ഉത്തരങ്ങള്‍

1.c    2.d   3.c     4.a     5.a     6.b     7.a     8.b     9.a     10.d      11.d     12.b     13.a    14.(45 പന്തുകള്‍ )    15.c     16.c    17.c      18.a       19.b      20.c

PSC MATHS LD CLERK ALAPPUZHA 2011 PREVIOUS QUESTIONS


  1. ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്.ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയാല്‍ ശരാശരി വയസ്സ് 11 ആകും . എന്നാല്‍ ടീച്ചറുടെ വയസ്സ് എത്ര?
    • a) 40            b) 51          c) 42        d) 44  
  2. 50000 രൂപ 8% വാര്‍ഷിക നിരക്കില്‍ ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നു. രണ്ടു വര്ഷം കൊണ്ടു ലഭിക്കുന്ന കൂട്ടുപലിശ എത്ര?
    • a) 4000            b) 4320          c) 8320         d) 320  
  3. അച്ഛന്റെയും മകന്റെയുംഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്. അഞ്ചു വര്‍ഷം കഴിഞ്ഞു അവരുടെ വയസ്സിന്റെ അനുപാതം 7 : 2 ആകും. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
    • a) 4            b) 5          c) 6         d) 10  
  4. സജിന്‍ 800 മീറ്റര്‍ നീളമുള്ള ഒരു പാലം 8 മിനിറ്റ് കൊണ്ടു നടന്നു. എന്നാല്‍ സജിന്റെ വേഗത എത്ര കി മി / മണിക്കൂര്‍?
    • a) 6            b) 6.2          c) 7.6         d) 8  
  5. ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ അശോകിന് 9 ദിവസവും ആദര്‍ശിന് 15 ദിവസവും അനുവിന് 10 ദിവസവും വേണം. മൂന്നു പേരും കൂടി എത്ര ദിവസം കൊണ്ടു ഈ ജോലി ചെയ്തു തീര്‍ക്കും?
    • a) 4            b) 18/5          c) 3⅓         d) 3  
  6. ഒരു സംഖ്യയുടെ 75% ത്തോട് കൂടി 75 കൂട്ടിയാല്‍ ആ സംഖ്യ കിട്ടുന്നു എങ്കില്‍ സംഖ്യ ഏത്?
    • a) 750            b) 250          c) 150         d) 300  
  7. പ്രവീണ്‍ 20000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 25000 രൂപയ്ക്കു വിറ്റു. ലാഭ ശതമാനം എത്ര?
    • a) 15            b) 20          c) 25         d) 30  
  8. ഒരു സമചതുരത്തിന്റെ വികര്‍ണ്ണത്തിന്റെ നീളം 50 സെമി ആയാല്‍ അതിന്റെ വിസ്തീര്‍ണ്ണം എത്ര?
    • a) 1250            b) 2500          c) 1768         d) 884  
  9. തുടര്‍ച്ചയായ രണ്ടു ഇരട്ട സംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ വ്യത്യാസം 132 ആണ്. സംഖ്യകള്‍ ഏതെല്ലാം?
    • a)  28, 30           b) 30, 32          c) 34, 36         d) 32, 34  
  10. 13, 17, 19, 23, ?
    • a) 27            b) 25          c) 20         d) 15  
  11. ഒരു ടൂത്ത്‌പേസ്റ്റില്‍ 25% കൂടുതല്‍ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന് തുല്യമാണ്?
    • a) 30            b) 25          c) 20         d) 15  
  12. ഒരു കോഡുഭാഷയില്‍ 24 എന്നാല്‍ CAT എന്നാല്‍ MAT ന്റെ കോഡ് എന്തായിരിക്കും?
    • a) 34            b) 35          c) 36         d) 37  
  13. A യുടെ മകനാണ് E. B യുടെ മകനാണ് D.  E, C യെ വിവാഹം കഴിച്ചു. B യുടെ മകളാണ് C. എന്നാല്‍ E യുടെ ആരാണ് D?
    • a) സഹോദരന്‍            b)  ഭാര്യാ സഹോദരന്‍         c) അമ്മാവന്‍         d) ഭാര്യാപിതാവ്  
  14. മാര്‍ച്ച് 14 ഞായര്‍ ആയ വര്‍ഷം നവംബര്‍ 8 ഏത് ആഴ്ച ആയിരിക്കും?
    • a)  ഞായര്‍            b) തിങ്കള്‍           c) ചൊവ്വ          d) ശനി  
  15. ENAL എന്ന വാക്കിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് അര്‍ത്ഥവത്തായ എത്ര വാക്കുകള്‍ ഉണ്ടാക്കാം? ഒരു അക്ഷരം ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
    • a) 4            b) 3          c) 2         d) 1  
  16. വിട്ടുപോയ സ്ഥലം പൂരിപ്പിക്കുക.
    മകന്‍, ഭര്‍ത്താവ്, ..............ഭതൃപിതാവ്, അപ്പൂപ്പന്‍
    • a) ഭാര്യ             b) അമ്മ           c) യുവാവ്‌          d) പിതാവ്  
  17. FEBRUARY യെ YEARUBRF എന്ന് മാറ്റി എഴുതുമ്പോള്‍ NOVEMBER നെ എങ്ങനെ എഴുതാം?
    • a) REBMEVON            b) ROBEMVEN          c) ROBMEVFN         d) REBEMVON  
  18. ഒരാള്‍ തെക്കോട്ട്‌ 3 കി മി നടന്നു.വലത്തോട്ടു തിരിഞ്ഞു 1 കിമി നടന്നു. തുടര്‍ന്ന് വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത്, വലത്ത് എന്നിങ്ങനെ ഓരോ കി മി വീതം നടന്നു. അവസാനം അയാള്‍ പുറപ്പെട്ടടത്തുനിന്നും എത്ര അകലെ എത്തി?
    • a) 4            b) 3          c) 10         d) 7  
  19. വ്യത്യസ്തമായത് ഏത്?
    • a) 2/5            b) 40%          c) 0.4         d) 0.44  
  20. A, B, C, D, എന്നിവര്‍ ചീട്ടുകളിക്കുകയാണ്. A യും B യും ഒരു ടീം ആണ്. D വടക്ക് ദിശയിലേക്കു നോക്കിയിരിക്കുന്നു. എങ്കില്‍ തെക്ക് ദിശയിലേക്ക് നോക്കിയിരിക്കുന്നത് ആര്?
    • a)  A           b) B          c) C         d) D  












ഉത്തരങ്ങള്‍

1.b     2.c     3.b     4.a     5.b     6.d     7.c     8.a     9.d     10.b      11.c     12.a     13.b    14.b    15.b     16.d       17.b      18.a       19.d      20.c

PSC MATHS LD CLERK KOTTAYAM 2011 PREVIOUS QUESTIONS


  1. ഒറ്റയാനെ കണ്ടെത്തുക 
    • a) 2       b) 7       c) 11        d) 22
  2. ഒരു സമചതുരത്തിന്റെ വിസ്തീര്‍ണ്ണം 100cm2 . വശങ്ങളുടെ നീളം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചാല്‍ വിസ്തീര്‍ണ്ണം എത്രയാകും?
    • a) 400       b) 200       c) 300        d) 150
  3. 50 രൂപയ്ക്ക് വാങ്ങിയ സാധനം 20% ലാഭത്തിനു വിറ്റാല്‍ വിറ്റ വില എത്ര?
    • a) 55       b) 60       c) 70        d) 75
  4. .1/.01 +.01/.001+ .001/.0001+ .0001/.00001 = ?
    • a) 40       b) 100       c) .001        d) 10
  5. 12, 15, 18 സെക്കന്റ് ഇടവേളകളില്‍ ശബ്ദിക്കുന്ന വ്യത്യസ്തങ്ങളായ 3 അലാറം ക്ലോക്കുകള്‍  8.35AM നു ഒരുമിച്ച് ശബ്ദിച്ചാല്‍ വീണ്ടും അവ ഒരുമിച്ച് ശബ്ദിക്കുന്നത് എപ്പോള്‍?
    • a) 11.35 AM       b) 8.40 AM        c) 8.38 AM        d) 8.50AM
  6. 43062 = 
    • a) 4 x 103+3 x 102+0+62       b) 4 x 104 +3 x 103+0+6 x 101+2 x 100
      c) 4 x 105 +3 104+0+6 x 102+2 x 101+0        d) 4 x 106 +3 x 105+0+6 x 102+2 x 101
  7. രണ്ടു സംഖ്യകള്‍ 5:6 എന്ന അംശ ബന്ധത്തില്‍ ആണ് ആദ്യത്തെ സംഖ്യ 150 ആയാല്‍ രണ്ടാമത്തെ സംഖ്യ ഏത്?
    • a) 200       b) 180       c) 60        d) 310
  8. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാര്‍ക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി മാര്‍ക്ക് 35 ഉം ആയാല്‍ ആ ക്ലാസ്സിലെ കുട്ടികളുടെ ആകെ ശരാശരി മാര്‍ക്ക് എത്ര?
    • a) 40       b) 35       c) 38        d) 37
  9. 8% സാധാരണ പലിശ നിരക്കില്‍ 7500 രൂപ ഇരട്ടി ആകുന്നതിനു എത്ര വര്ഷം വേണം?
    • a) 12½        b) 10       c) 5        d) 7½
  10. (3/2 + 2/3) / (3/2 - 1/2) =?
    • a) 11 / 6       b) 13 / 6       c) 13 / 2        d) 1
  11. 1 + 2+ 3+ 4 +........+50 =?
    • a) 1000       b) 1250       c) 5000        d) 1275
  12. മണിക്കൂറില്‍ 90 കി മി വേഗത്തില്‍ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടക്കുന്നതിനു 6 സെക്കന്റ് എടുത്താല്‍ തീവണ്ടിയുടെ നീളം എത്ര മീറ്റര്‍ ?
    • a) 150       b) 450       c) 540        d) 100
  13. 2, 5, 11, 23, 47, .....
    • a) 90       b) 95       c) 105        d) 100
  14. ഒരാള്‍ 3 കി മി തെക്കോട്ട്‌ സഞ്ചരിച്ച ശേഷം 4 കി മി വടക്കോട്ട്‌ സഞ്ചരിക്കുന്നു എന്നാല്‍ അയാള്‍ യാത്ര തുടങ്ങിയടത്തുനിന്നും എത്ര കി മി അകലെയാണ്?
    • a) 5        b) 12        c) 7        d) 1
  15. 5 പേനകളുടെ വില 15 പെന്സിലുകളുടെ വിലക്ക് തുല്യമാണ്. എങ്കില്‍ 90 പെന്‍സിലുകള്‍ക്ക് പകരമായി എത്ര പേനകള്‍ വാങ്ങാം?
    • a) 150        b) 30       c) 60        d) 45
  16. 4 x 4 =22, 1 x 1 =11, 9 x 9 =33 ആയാല്‍ 16 x 16 എത്ര?
    • a) 32       b) 64       c) 44        d) 28
  17. 2, 3, 4, 5, 6, 7, 8 എന്നീ സംഖ്യകള്‍ കൊണ്ടു പൂര്‍ണ്ണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
    • a) 640       b) 1000       c) 840        d) 980
  18. P, Q എന്നീ പൈപ്പുകള്‍ യഥാക്രമം 10 മണിക്കൂര്‍ കൊണ്ടും 15 മണിക്കൂര്‍ കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കില്‍ രണ്ടു പൈപ്പുകളും ഒരേ സമയം തുറന്നാല്‍ എത്ര മണിക്കൂര്‍ കൊണ്ടു ആ ടാങ്ക് നിറയും?
    • a) 5       b) 10       c) 6        d) 25
  19. ഒരു സംഖ്യയെ 5 കൊണ്ടു ഹരിക്കുന്നതിന് പകരം 5 കൊണ്ടു ഗുണിച്ചപ്പോള്‍ 50 കിട്ടി. ഹരിച്ചിരുന്നെങ്കില്‍ ഉത്തരം എത്ര?
    • a) 2       b) 10        c) 25        d) 4
  20. A, B എന്നിവ എണ്ണല്‍ സംഖ്യകള്‍ ആണ്. A-B =7, AB=30 എങ്കില്‍  A+B=?
    • a) 15       b) 37       c) 210        d) 13


























ഉത്തരങ്ങള്‍

1.d     2.a     3.b     4.a     5.c     6.b     7.b     8.c     9.a     10.b      11.d     12.a     13.b    14.d    15.b     16.c       17.c      18.c       19.a      20.d

PSC maths LD clerk 2011 Thrissur

PSC maths LD clerk 2011 Thrissur

ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.
  1. 1/3, 2/5, 4/9, 7/17, ....
    • a) 10/33        b) 14/33       c) 11/33      d) 15/34 
  2. X=2, Y=-2 XX+YY = ?
    • a) 8        b) 0       c) 1⅛      d) 3¾ 
  3. (0.068 x 1.1 x 0.42)/(0.017 x 8.8 x 0.007)
    • a) 30        b) 3       c) 0.3      d) 300 
  4. 11, 19, 35, 59, ...
    • a) 75        b) 78       c) 107      d) 91 
  5. 52x-1 =3125ആയാല്‍  x =?
    • a) 2        b) 3       c) 0      d) 1 
  6. 27 1/3 x 8 2/3 x 125 -2/3 x 16 -1/2
    • a) 1/25        b) 1       c) 3/25      d) 3/5 
  7. 2 - 5/3 + 7 + 2/5 -3 = ?
    • a) 71/15        b) 9/15       c) 71/5      d) 62/15  
  8. 10 സെ മി ആരമുള്ള ഒരു വൃത്തത്തില്‍ അന്തര്‍ലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീര്‍ണ്ണം എത്ര ചതുരശ്ര സെ മി ആണ്?
    • a) 100        b) 200       c) 25      d)  400
  9. A=(3/5)B, B=(1/4)C ആയാല്‍ A:B:C= ............
    • a) 3:5:4        b) 3:5:20       c) 3:1:4      d) 5:4:3 
  10. രണ്ടു ഗോളങ്ങളുടെ വ്യപ്തങ്ങളുടെ അംശബന്ധം 27:64 ആയാല്‍ അവയുടെ ഉപരിതല വിസ്തീര്‍ണ്ണങ്ങളുടെ അംശബന്ധം എന്ത്?
    • a) 1:2        b) 3:4       c) 9:16      d) 3:8 
  11. ഒറ്റയാനെ തിരഞ്ഞെടുക്കുക
    • a) 17        b) 19       c) 21      d) 23  
  12. ഒറ്റയാനെ തിരഞ്ഞെടുക്കുക
    • a) വൃത്തം         b) വൃത്തസ്തൂപിക         c) വൃത്തസ്തംഭം        d) ഗോളം 
  13. ഒരു സ്കൂളില്‍ 65% പെണ്‍കുട്ടികള്‍ ആണ്. ആണ്‍കുട്ടികളുടെ എണ്ണം 427 ആയാല്‍ പെണ്‍കുട്ടികളുടെ എണ്ണം എത്ര?
    • a) 1220        b) 492       c) 366      d) 793 
  14. BOMBAY എന്നത് 264217 എന്നെഴുതിയാല്‍ MADRAS എന്നത് എങ്ങനെ എഴുതാം?
    • a) 314319        b) 414314       c) 314314      d) 414911  
  15. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ മി ആണ്.  ശരാശരി ഉയരം 112 സെ മി ഉള്ള 20 കുട്ടികള്‍ കൂടി ആ ക്ലാസ്സില്‍ ചേര്‍ന്നാല്‍ ശരാശരി ഉയരം എന്ത്?
    • a) 107.8        b) 108.5       c) 110      d) 107 
  16. ഒരു കച്ചവടക്കാരന്‍ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാള്‍ക്ക് ആകെ 360 രൂപ ലാഭം കിട്ടിയെങ്കില്‍ മുടക്കുമുതല്‍ എത്ര?
    • a) 2160        b) 2520       c) 4500      d) 3600 
  17. 5000 രൂപ 10% വാര്‍ഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കില്‍ എത്ര വര്‍ഷക്കാലം നിക്ഷേപിച്ചാല്‍ 6655 രൂപയാകും?
    • a) 4        b) 3       c) 2      d) 1 
  18. ഒരു കാര്‍ A യില്‍ നിന്നും മണിക്കൂറില്‍ 50 കി മി വേഗതയില്‍ സഞ്ചരിച്ച് B യില്‍ എത്തുന്നു. തിരികെ B യില്‍ നിന്നും  മണിക്കൂറില്‍ 30 കി മി വേഗതയില്‍ സഞ്ചരിച്ച് A യില്‍ എത്തിയാല്‍ ആ കാറിന്റെ മൊത്തം യാത്രയിലെ ശരാശരി വേഗത എന്ത്?
    • a) 40        b) 35½       c) 36½       d) 37½ 
  19. ഒരു സമാന്തര പ്രോഗ്രഷന്റെ 4 മത്തെ പദം ആദ്യ  പദത്തിന്റെ 3 മടങ്ങിനു തുല്യമാണ്. 7 മത്തെ പദം 3 മത്തെ പദത്തിന്റെ രണ്ടു മടങ്ങിനെക്കള്‍ 1 കൂടുതല്‍ ആണ്. എങ്കില്‍ ആദ്യ പദം എന്ത്?
    • a) 3        b) -3       c) 3/2      d) 2/3  
  20. ഒരു ജോലി 25 ആളുകള്‍  ദിവസം കൊണ്ട് തീര്‍ക്കും . ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോള്‍ 5 ആളുകള്‍ വിട്ടുപോയി. ശേഷിച്ച ആളുകള്‍ ജോലി പൂര്‍ത്തിയാക്കിയാല്‍ ആകെ എത്ര ദിവസം കൊണ്ട് ജോലി തീര്‍ന്നു?
    • a) 13        b) 14       c) 16      d) 17 









ഉത്തരങ്ങള്‍

1.c     2.ശരിയുത്തരം 4¼     3.a     4.d     5.b     6.c     7.a     8.b     9.b     10.c      11.c     12.a     13.d   14.d    15.a     16.c       17.b      18.d       19.a      20.b



PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...