- ഒരു സംഖ്യയെ 2 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയുമോ ?
- ആ സംഖ്യയുടെ അവസാനത്തെ അക്കം 0, 2, 4, 6, 8 ഇവയില്‍ ഏതെങ്കിലും ആണെങ്കില്‍ ആ സംഖ്യയെ 2 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയും
- ഒരു സംഖ്യയെ 3 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയുമോ ?
- ആ സംഖ്യയുടെ അക്കങ്ങളുടെ തുകയെ 3 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ പറ്റുമെങ്കില്‍ ആ സംഖ്യയെ 3 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയും
- ഒരു സംഖ്യയെ 4 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയുമോ ?
- ആ സംഖ്യയുടെ അവസാനത്തെ രണ്ടു അക്കം ഒരു സംഖ്യ ആയി എടുത്ത് അതിനെ 4 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിഞ്ഞാല്‍ ആ സംഖ്യയെ 4 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയും
- ഒരു സംഖ്യയെ 5 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയുമോ ?
- ആ സംഖ്യയുടെ അവസാനത്തെ അക്കം 0, 5 ഇവയില്‍ ഏതെങ്കിലും ആണെങ്കില്‍ ആ സംഖ്യയെ 5 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയും
- ഒരു സംഖ്യയെ 6 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയുമോ ?
- ആ സംഖ്യയെ 3 കൊണ്ടും 2 കൊണ്ടും പൂര്‍ണ്ണമായി ഭാഗിക്കാന്‍ കഴിഞ്ഞാല്‍ ആ സംഖ്യയെ 6 കൊണ്ടും പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയും
- ഒരു സംഖ്യയെ 8 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയുമോ ?
- ആ സംഖ്യയുടെ അവസാനത്തെ 3 അക്കങ്ങള്‍ 000 മോ , അല്ലെങ്കില്‍ ആ സംഖ്യയുടെ അവസാനത്തെ മൂന്നു അക്കങ്ങള്‍ ഒരു സംഖ്യ ആയി എടുത്ത് അതിനെ 8 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിഞ്ഞാലോ, ആ സംഖ്യയെ 8 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയും
- ഒരു സംഖ്യയെ 9 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയുമോ ?
- ആ സംഖ്യയുടെ അക്കങ്ങളുടെ തുകയെ 9 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ പറ്റുമെങ്കില്‍ ആ സംഖ്യയെ 9 കൊണ്ടും പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയും
- ഒരു സംഖ്യയെ 10 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയുമോ ?
- ആ സംഖ്യയുടെ അവസാനത്തെ അക്കം 0 ആണെങ്കില്‍ ആ സംഖ്യയെ 10 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയും.
- ഒരു സംഖ്യയെ 11 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയുമോ ?
- ആ സംഖ്യയുടെ ഒന്നിടവിട്ട അക്കങ്ങളുടെ തുകകള്‍ തമ്മിലുള്ള വ്യത്യാസം 0 മോ, 11 ന്റെ ഒരു ഗുണിതമോ ആണെങ്കില്‍ ആ സംഖ്യയെ 11 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയും.
- ഒരു സംഖ്യയെ 12 കൊണ്ട് പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയുമോ ?
- ആ സംഖ്യയെ 3 കൊണ്ടും 4 കൊണ്ടും പൂര്‍ണ്ണമായി ഭാഗിക്കാന്‍ കഴിഞ്ഞാല്‍ ആ സംഖ്യയെ 12 കൊണ്ടും പൂര്‍ണ്ണമായും ഭാഗിക്കാന്‍ കഴിയും.
Thursday, 5 October 2017
ഒരു സംഖ്യ 2 മുതല്‍ 12 വരെയുള്ള സംഖ്യകളുടെ ഗുണിതമാണോ എന്ന് നോക്കാനുള്ള എളുപ്പ വഴികള്‍
Subscribe to:
Post Comments (Atom)
PSC MATHS LD CLERK 2014 Thiruvananthapuram
1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...
-
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്.ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയാല്‍ ശരാശരി വയസ്സ് 11 ആകും . എന്നാല്‍ ടീച്ചറുടെ വയസ്സ് എത്...
-
-3, 3, 13, 27, 45, ................... a) 83 b) 72 c) 63 d) 67 60 ന്റെ 10% ത്തിനെ 6 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത്...
No comments:
Post a Comment