Thursday, 5 October 2017

PSC maths LD clerk 2011 Kasaragod

PSC maths LD clerk 2011  Kasaragod
ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.



  1.  0.256/1.6 നു സമാനമായത് ഏത്?
    • a) 2.56/16        b) 25.6/16        c) 256/16        d) 256/160  
  2. (2X)3 നു തുല്യമായത് ഏത്?
    • a) 2X3        b) 6X3        c) 8X2        d) 8X3    
  3. ഒരു സമചതുരത്തിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാല്‍ വിസ്തീര്‍ണ്ണം എത്ര മടങ്ങ്‌ ആകും?
    • a) 2        b) ½        c) 4        d) ¼  
  4. ഒരു സൈക്കിള്‍ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോള്‍ 32 മീറ്റര്‍ ദൂരം സഞ്ചരിക്കും. എങ്കില്‍ 4 കി മി ദൂരം സഞ്ചരിക്കാന്‍ എത്ര തവണ കറങ്ങേണ്ടി വരും?
    • a) 1200        b) 1250        c) 125        d) 400  
  5. 5, X, -7 ഇവ ഒരു സമാന്തര ശ്രേണിയുടെ തുടര്‍ച്ചയായ 3 പദങ്ങള്‍ ആയാല്‍  X എത്ര?
    • a) 1        b) 2        c) -1        d) -2  
  6. ഒരു ഗോളത്തിന്റെ ഉപരിതല വിസ്തീര്‍ണ്ണം 144∏ ചതുരശ്ര സെ മി ആയാല്‍ അതിന്റെ ആരം എത്ര സെ മി?
    • a) 6        b) 12        c) 36        d) 8  
  7. ഒരു തുകക്ക് 2 വര്‍ഷത്തെ സാധാരണ പലിശ 10൦ രൂപയും കൂട്ടുപലിശ 105 രൂപയും ആയാല്‍ പലിശനിരക്ക് എത്ര ശതമാനം?
    • a) 20        b) 12        c) 15        d) 10  
  8. 10 മിനുട്ട് കൊണ്ട് രാജന്‍ 50 വാക്കും  ജോണി  40  വാക്കും ടൈപ്പ് ചെയ്യും. രണ്ടു പേര്‍ക്കും കൂടി 360 വാക്കുകള്‍ ടൈപ്പ് ചെയ്യാന്‍ എത്ര സമയം വേണം?
    • a) 50        b) 40        c) 45        d) 90  
  9. ഒരു ബോക്സ് 99 രൂപക്ക് വിറ്റപ്പോള്‍ 10 രൂപ നഷ്ടം വന്നു. 10 രൂപ ലാഭം കിട്ടണമെങ്കില്‍ അത് എത്ര രൂപാക്ക് വില്‍ക്കണം?
    • a) 121        b) 100        c) 105        d) 110  
  10. 33⅓ ന്റെ 66ശതമാനം എത്ര?
    • a) 20        b)  66       c) 24        d) 22  
  11. പൂരിപ്പിക്കുക 13, 169, 31, ....
    • a) 621        b) 961        c) 403        d) 333  
  12. AT എന്നത് 20 എന്നും  BAT എന്നത്  40 എന്നും കോഡ് ചെയ്താല്‍ CAT എന്നത് എങ്ങനെ കോഡ്‌ ചെയ്യും?
    • a) 30        b) 50        c) 60        d) 70  
  13. രക്തം : ഹൃദയം :: വായു : .........
    • a) ശ്വസനം         b) നിശ്വാസം         c) മൂക്ക്         d) ശ്വാസകോശം  
  14. ലഘൂകരിക്കുക (112 x 119 x 126) / (343 x 272 x 9)
    • a) 2         b) 4        c) 1/15        d) 1/9   
  15. സെപ്റ്റംബര്‍ 29 ഒരു വ്യാഴാഴ്ച ആയാല്‍ ആ വര്‍ഷത്തെ ഗാന്ധി ജയന്തി ഏതു ദിവസം?
    • a) തിങ്കള്‍         b) ഞായര്‍         c) ചൊവ്വ         d) വെള്ളി   
  16. ഒരു ക്ലോക്കിലെ മണിക്കൂര്‍ സൂചി ഒരു ദിവസം തിരിയുന്ന കോണളവ് എത്ര?
    • a) 360        b) 180        c) 120        d) 720  
  17. 4+5 =1524 , 5+6 =2435 ആയാല്‍ 6+7 എത്ര? 
    • a) 3649        b) 3549        c) 3548        d) 3750  
  18. 26-(5+[12-(12-3)])+7 എത്ര?
    • a) 25        b) 15        c) 18        d) 10  
  19. (40 x 0.04 x 0.04)/(0.4 x 0.4 x 0.4) എത്ര? 
    • a) 10        b) 0.1        c) 0.001        d) 1  
  20. A,B യുടെ സഹോദരിയാണ്.  B,C യുടെ സഹോദരന്‍ ആണ്. C,D യുടെ പുത്രന്‍ ആണ്. എങ്കില്‍  D,A യോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
    • a) പുത്രന്‍          b) അമ്മ         c) പുത്രി         d) അമ്മാവന്‍   



ഉത്തരങ്ങള്‍

1.a     2.d     3.c     4.b     5.c     6.a     7.d     8.b     9.a     10.d      11.b     12.c     13.d      14.a    15.b
16.d       17. c     18.a       19.d      20.b


No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...