Thursday, 5 October 2017

ടൈം ആന്‍ഡ്‌ വര്‍ക്ക്



  • എ യും ബി യും കൂടി ഒരു ജോലി 18 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കും. അതേ ജോലി ബി യും സിയും കൂടി 24 ദിവസം കൊണ്ടും എ യും സി യും കൂടി 36 ദിവസം കൊണ്ടും ചെയ്തു തീര്‍ക്കും. എങ്കില്‍ എ യും ബി യും സി യും കൂടി ഒരുമിച്ച് ജോലി ചെയ്താല്‍ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും.? 


  • ബി ഒരുദിവസം കൊണ്ട് ചെയ്യുന്നതിന്‍റെ ഇരട്ടി ജോലി എ ഒരു ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും. എ യും ബി യും കൂടി ഒരു ജോലി 18 ദിവസം കൊണ്ട് ചെയ്തു തീര്‍ത്തെങ്കില്‍ ആ ജോലി എ ഒറ്റക്ക് എത്ര ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും?
  • എ ക്ക് ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും. ബി, എ യെക്കാള്‍ 60% കൂടുതല്‍ ജോലി ചെയ്യും. എങ്കില്‍ ബി അതേ ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും?
  • എ ഒരു ജോലി 80 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും. എ ജോലി തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോള്‍ ബി കൂടി ജോലിക്കു ചേര്‍ന്ന് 42 ദിവസംകൊണ്ട് ആ ജോലി ചെയ്തു തീര്‍ത്തു. എങ്കില്‍ എ   യും ബി യും കൂടി ഒരുമിച്ച് ജോലി തുടങ്ങിയിരുന്നുവെങ്കില്‍ എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്തു തീര്‍ന്നേനെ?
  • എ യും ബി യും കൂടി ഒരു ജോലി 600 രൂപയ്ക്കു ചെയ്യാമെന്ന് ഏറ്റു. ആ ജോലി എ ഒറ്റയ്ക്ക് 6 ദിവസം കൊണ്ടും ബി ഒറ്റയ്ക്ക് 8 ദിവസം കൊണ്ടും ചെയ്തു തീര്‍ക്കും. എ യും ബി യും സി യും കൂടി ആ ജോലി 3 ദിവസം കൊണ്ട് ചെയ്തു തീര്‍ത്താല്‍ ഓരോരുത്തരുടേയും കൂലി എത്ര?
  • ഒരു ജോലി എ 9 ദിവസം കൊണ്ടും ബി 12 ദിവസംകൊണ്ടും ചെയ്തു തീര്‍ക്കും. എ ജോലി ചെയ്തു തുടങ്ങുകയും ഇടവിട്ടുള്ള ദിവസങ്ങളില്‍ എ യും ബി യും മാറി മാറി ജോലി ചെയ്യുകയും ചെയ്താല്‍ എത്ര ദിവസം കൊണ്ട് അവരാ ജോലി ചെയ്തു തീര്‍ക്കും?
  • 45 പേര്‍ ഒരു ജോലി 16 ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും. 6 ദിവസത്തിനു ശേഷം 30 ആളുകള്‍ കൂടി അവര്‍ക്കൊപ്പം ചേര്‍ന്നാല്‍ എത്ര ദിവസം കൊണ്ടു ആ ജോലി ചെയ്തു തീര്‍ക്കും?
  • 2 മുതിര്‍ന്നവരും 3 കുട്ടികളും കൂടി ഒരു ജോലി 10 ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും. 3 മുതിര്‍ന്നവരും 2 കുട്ടികളും കൂടി ആ ജോലി 8 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും. എങ്കില്‍ 2 മുതിര്‍ന്നവരും ഒരു കുട്ടിയും കൂടി എത്ര ദിവസം കൊണ്ട് ആ ജോലി ചെയ്തു തീര്‍ക്കും?
  • ഒരു ജോലി എ 10 ദിവസം കൊണ്ടും ബി 15 ദിവസം കൊണ്ടും ചെയ്തു തീര്‍ക്കുമെങ്കില്‍ എ യും ബി യും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും?
  • എ, ബി , സി എന്നിവര്‍ ഒരു ജോലി യഥാക്രമം 24, 6, 12 ദിവസങ്ങള്‍ കൊണ്ട് ചെയ്തു തീര്‍ക്കും. എങ്കില്‍ എ യും ബി യും സി യും കൂടി ഒരുമിച്ച് ജോലി ചെയ്താല്‍ എത്ര ദിവസം കൊണ്ട് ആ ജോലി തീരും?
  • എ ഒരു ജോലി ചെയ്യാന്‍ ബി എടുക്കുന്നതിന്‍റെ ഇരട്ടി സമയവും സി എടുക്കുന്നതിന്‍റെ മൂന്നിരട്ടി സമയവും എടുക്കും. എ യും ബിയും സി യും കൂടി ആ ജോലി 2 ദിവസംകൊണ്ട് ചെയ്തു തീര്‍ത്താല്‍, ബി ഒറ്റക്ക് ആ ജോലി ചെയ്യാന്‍ എത്ര ദിവസം എടുക്കും?
  • എ, 6 മണിക്കൂര്‍ കൊണ്ട് 32 പേജ് ടൈപ് ചെയ്യും. ബി , 5 മണിക്കൂര്‍ കൊണ്ട് 40 പേജും. രണ്ടുപേരും കൂടി ഒരുമിച്ചു രണ്ടു കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്താല്‍ എത്ര സമയംകൊണ്ട് അവരത് ചെയ്തു തീര്‍ക്കും?
  • പി ഒരു ജോലി ദിവസം 8 മണിക്കൂര്‍ വച്ച് 12 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും. ക്യു അതേ ജോലി ദിവസം 10 മണിക്കൂര്‍ വച്ച് 8 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും. പി യും ക്യു വും ദിവസം 8 മണിക്കൂര്‍ വീതം ജോലി ചെയ്താല്‍ എത്ര ദിവസം കൊണ്ട് അവരത് ചെയ്തു തീര്‍ക്കും?
  • എ യും ബിയും കൂടി ഒരു ജോലി 12 ദിവസം കൊണ്ടും, ബി യും സി യും കൂടി അതേ ജോലി 15 ദിവസം കൊണ്ടും സി യും എ യും കൂടി ആ ജോലി 20 ദിവസം കൊണ്ടും ചെയ്തു തീര്‍ക്കും. എങ്കില്‍ എ യും ബി യും സി യും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും?
  • എ യും ബി യും കൂടി ഒരു ജോലി 5 ദിവസം കൊണ്ടും, ബി യും സി യും കൂടി ആജോലി 7 ദിവസം കൊണ്ടും എ യും സി യും കൂടി അതേ ജോലി 4 ദിവസം കൊണ്ടും ചെയ്തു തീര്‍ക്കും. എങ്കില്‍ ഒറ്റക്ക് ഒറ്റക്ക് ചെയ്താല്‍ ആ ജോലി ആദ്യം ചെയ്തു തീര്‍ക്കുന്നത് ആരായിരിക്കും?
  •  A ഒരു ജോലി 8 മണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ക്കുന്നു. അതേ ജോലി ചെയ്യാന്‍ B ക്ക് 10 മണിക്കൂര്‍ വേണം. A യും B യും കൂടി ഒരുമിച്ചു ചെയ്താല്‍ ആ ജോലി എത്ര മണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ക്കും?
  • എ യും ബി യും കൂടി ഒരു ജോലി 4 ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും. എ ഒറ്റക്ക് ആ ജോലി 12 ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും. എങ്കില്‍ ബി ഒറ്റക്ക് ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തു തീര്‍ക്കും.?
  • No comments:

    Post a Comment

    PSC MATHS LD CLERK 2014 Thiruvananthapuram

    1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...