- 2m=16 ആയാല്‍ 3m-1 എത്ര?
- (a) 81 (b) 27 (c) 9 (d) 15
- രവിയുടേയും രാജുവിന്റെയും കയ്യിലുള്ള രൂപയുടെ അംശബന്ധം 2:5 ആണ്. രാജുവിന്റെ കയ്യില്‍ രവിയുടെ കയ്യില്‍ ഉള്ളതിനേക്കാള്‍ 3000 രൂപ കൂടുതല്‍ ഉണ്ടെങ്കില്‍ രാജുവിന്റെ കയ്യില്‍ എത്ര രൂപ ഉണ്ട്?
- (a) 7000 (b) 3000 (c) 5000 (d) 2000
- √(20+√(20+√(22+√(8+√1)))) എത്ര?
- (a) 20 (b) 9 (c) 71 (d) 5
- A:B=5:3, B:C=7:4 ആയാല്‍ A:C എത്ര?
- (a) 35:12 (b) 5:4 (c) 35:28 (d) 21:35
- 2+16÷ 2 x 4 - 5 എത്ര?
- (a) 31 (b) 29 (c) -1 (d) 6
- 15 ആളുകള്‍ ചേര്‍ന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീര്‍ക്കും. എന്നാല്‍ അതേ ജോലി 10 ആളുകള്‍ എത്ര ദിവസം കൊണ്ട് തീര്‍ക്കും?
- (a) 27 (b) 25 (c) 26 (d) 28
- 1/x + 1/(2x) + 1/(4x) =1ആയാല്‍ x എത്ര?
- (a) 4/9 (b) 7/4 (c) 3/7 (d) 4/7
- 1/8 + 2/7 = ?
- (a) 3/15 (b) 3/8 (c) 3/7 (d) 23/56
- ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുകയേക്കാള്‍ എത്ര കൂടുതല്‍ ആണ് തൊട്ടടുത്ത 20 ഒറ്റ സംഖ്യകളുടെ തുക?
- (a) 800 (b) 1600 (c) 1200 (d) 400
- ഒരു വൃത്തത്തിന്റെ വ്യാസം ഇരട്ടി ആക്കിയാല്‍ പരപ്പളവ് എത്ര മടങ്ങ് വര്‍ധിക്കും?
- (a) 2 (b) 4 (c) 8 (d) വ്യത്യാസമില്ല.
- രമയും ലീലയും ഒരേ തുക 2 വര്‍ഷത്തേക്ക് ബാങ്കില്‍ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാര്‍ഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂര്‍ത്തി ആയപ്പോള്‍ ലീലയ്ക്കു 100 രൂപ കൂടുതല്‍ കിട്ടിയെങ്കില്‍ എത്ര രൂപ വീതമാണ് അവര്‍ നിക്ഷേപിച്ചത്?
- (a) 1000 (b) 5000 (c) 10000 (d) 15000
- (a4 x a8) ÷ (a12) = ?
- (a) a20 (b) 1 (c) 12 (d) a-12
- ഒരു പാര്‍ട്ടിയില്‍ 10 പേര്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ തുടക്കത്തില്‍ ഓരോരുത്തരും പരസ്പരം ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്തദാനങ്ങള്‍ ഉണ്ടായി?
- (a) 45 (b) 20 (c) 18 (d) 25
- 111 x 112 = 111+ X2 ആയാല്‍ X എത്ര?
- (a) 100 (b) 101 (c) 111 (d) 112
- (-1)25+(-1)50+(-1)75=?
- (a) 75 (b) 150 (c) -1 (d) -2
- 22 വശങ്ങള്‍ ഉള്ള ഒരു ബഹുഭുജത്തിന്റെ കോണളവുകളുടെ തുക എത്ര?
- (a) 3960 (b) 360 (c) 4320 (d) 3600
- രണ്ടു സംഖ്യകളുടെ തുക 99. അവയുടെ വ്യത്യാസം 49 ആയാല്‍ അതിലെ വലിയ സംഖ്യ ഏത്?
- (a) 74 (b) 47 (c) 148 (d) 50
- 1,3,7,15,... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
- (a) 25 (b) 31 (c) 30 (d) 33
- 1 ന്റെ 50% ത്തിന്റെ 50% എത്ര?
- (a) 4 (b) 2 (c) 0.5 (d) 0.25
- അഛ്ചനു 30 വയസ്സ് ഉള്ളപ്പോള്‍ മൂത്ത മകന്‍ ജനിച്ചു. മൂത്ത മകന് 8 വയസ്സ് ഉള്ളപ്പോള്‍ രണ്ടാമത്തെ മകന്‍ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോള്‍ 13 വയസ്സുണ്ടങ്കില്‍ അഛ്ചന്റെ വയസ്സ് എത്ര?
- (a) 43 (b) 51 (c) 38 (d) 50
ഉത്തരങ്ങള്‍
1.b 2.c 3.d 4.a 5.b 6.a 7.b 8.d 9.a 10.b 11.c 12.b 13.a 14.c 15.c 16.d 17.a 18.b 19.d 20.b
No comments:
Post a Comment