Thursday, 5 October 2017

PSC maths LD clerk 2011 Vayanadu

PSC maths LD clerk 2011 Vayanadu
ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.
  1. ചതുരാകൃതിയിലുള്ള ഒരു കളിസ്ഥലത്തിന്റെ മൂലകളിലൂടെയും വശങ്ങളിലൂടയും 1 മീറ്റര്‍ ഇടവിട്ട്‌ 16 കമ്പുകള്‍ നടാം. എന്നാല്‍ കളിസ്ഥലത്തിന്റെ ചുറ്റളവ്‌ എത്ര?
    • a) 12     b) 8      c) 11       d) 16 
  2. ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിക്ക് ജയിക്കാന്‍ 45% മാര്‍ക്ക് വേണം. ആ വിദ്യാര്‍ത്ഥിക്ക് 45 മാര്‍ക്ക് ലഭിക്കുകയും 45 മാര്‍ക്കിന്റെ കുറവിന് അയാള്‍ തോല്‍ക്കുകയും ചെയ്തു. എന്നാല്‍ ആ പരീക്ഷയുടെ പരമാവധി മാര്‍ക്ക് എത്ര?
    • a) 100      b) 200      c) 160       d) 80 
  3. ഒരു ഗൃഹോപകരണം 1230 രൂപാക്ക് വിറ്റപ്പോള്‍ 18% നഷ്ടമായിരുന്നു. അത് 1600 രൂപാക്ക് ആയിരുന്നു വിറ്റിരുന്നതെങ്കില്‍ എത്ര ശതമാനം ലാഭം?
    • a) 18%      b) 6.5%      c) 8%       d) 7% 
  4. ഒരു സംഖ്യയുടെ 15 മത്തെ  കൃതി 32768 ആണെങ്കില്‍ സംഖ്യ ഏത്?
    • a) 8      b) 4      c) 2       d) 16 
  5. ഒരു ഇലക്ട്രോണിക് ബെല്‍ ഓരോ മിനിട്ടിലും മണിയടിക്കുന്നു. മറ്റൊരു ബെല്‍ ഓരോ 62 സെക്കന്റിലും മണിയടിക്കുന്നു. രണ്ടും ഒരുമിച്ച് രാവിലെ 11 മണിക്ക് മുഴങ്ങിയാല്‍ വീണ്ടും ഒരുമിച്ചു മണിമുഴങ്ങുന്ന ഏറ്റവും അടുത്ത സമയം ഏത്?
    • a) 10.31      b) 11.30      c) 11       d)  11.31
  6. ഒരു ഫുട്ബോള്‍ ടീമിലെ 10 അംഗങ്ങളുടെ ശരാശരി വയസ്സ് 30 ആണ്. ക്യാപ്ടന്റെ വയസ്സ് കൂടി കൂട്ടിയാല്‍ ശരാശരി വയസ്സില്‍ ഒരു വര്‍ഷത്തെ വര്‍ധനവ്‌ ഉണ്ടാകുന്നു.ക്യാപ്റ്റന്റെ വയസ്സ് എത്ര?
    • a) 31      b) 41      c) 51       d) 40 
  7. ഒരു തുക സാധാരണ പലിശക്ക് 8 വര്‍ഷം കൊണ്ട് ഇരട്ടിയായാല്‍ വാര്‍ഷിക പലിശ നിരക്ക് എത്ര?
    • a) 8¼%      b) 12%      c) 12½%       d) 8%
  8. അടുത്ത സംഖ്യ ഏത്?
    125, 64, 27, 8, ....
    • a) 2      b) 3      c) 0       d) 1 
  9. അടുത്ത അക്ഷരം ഏത്?
    B, E, I, L, P, .....
    • a) S      b) E      c) O       d) T 
  10. തിരുവനന്തപുരവും തൃശ്ശൂരും പോലെയാണ് ഇന്ത്യയും 
    • a) ഏഷ്യയും     b) ഓസ്ട്രേലിയയും       c) അമേരിക്കയും        d) റഷ്യയും  
  11. വടക്കോട്ട്‌ നടക്കുന്ന അശോക്‌ ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞു നടക്കുന്നു. എങ്കില്‍ അയാള്‍ ഏതു ദിശയിലേക്കാണ് പോകുന്നത്?
    • a) തെക്കോട്ട്‌      b) വടക്കോട്ട്‌       c) കിഴക്കോട്ട്        d) പടിഞ്ഞാറോട്ട്  
  12. 51 ഉദ്യോഗാര്‍ത്ഥികള്‍ ഉയരത്തിന്റെ ക്രമത്തില്‍ നിന്നപ്പോള്‍ അജയന്‍ ഇരുപതാമത്തെ ആളാണ്. എന്നാല്‍ വരിയുടെ മറ്റേ അറ്റത്തുനിന്നും അയാളുടെ സ്ഥാനം എത്രയാണ്?
    • a) 37      b) 32      c) 30       d) 29 
  13. രാഹുലിന്റെ അമ്മ മോണിക്കയുടെ അച്ഛന്റെ ഒരേഒരു മകളാണ്. എന്നാല്‍ മോണിക്കയുടെ ഭര്‍ത്താവിനു രാഹുലുമായുള്ള ബന്ധം എന്ത്?
    • a) അമ്മാവന്‍       b) അച്ഛന്‍       c) അമ്മ        d) സഹോദരി  
  14. ഒരു കോഡ് ഭാഷയില്‍ ABILITY എന്നത് 1291292025 എന്ന് കോഡ് ചെയ്യുന്നു. ഇതില്‍ CAPABLE എന്നത് എങ്ങനെ കോഡ് ചെയ്യാം?
    • a) 311612125      b) 11415231      c) 125475       d) 15231254 
  15. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളില്‍ +, -, x, ÷ എന്നിവക്ക് പകരം യഥാക്രമം =, |, $, ! എന്നീ ചിഹ്നങ്ങള്‍ കൊടുത്തിരിക്കുന്നു. എങ്കില്‍ താഴെ കൊടുത്തിരിക്കുന്നവക്ക് ഉത്തരം കാണുക. ( 12 = 4 ) $ ( 5 / 2 )
    • a) 48      b) 38      c) 40       d) 9 
  16. തന്റെ അച്ഛന്റെ പിറന്നാള്‍ 2011 ഫെബ്രുവരി 27 നു ശേഷം ആണന്നു ഹരികൃഷ്ണന്‍ ഓര്‍ക്കുന്നു. അച്ഛന്റെ പിറന്നാള്‍ ഫെബ്രുവരി 28 നും മാര്‍ച്ച് 2 നും ഇടയില്‍ ആണന്നു അവന്റെ സഹോദരി മിനിക്കുട്ടിയും ഓര്‍ക്കുന്നു. എങ്കില്‍ അവരുടെ അച്ഛന്റെ പിറന്നാള്‍ ഏതു ദിവസം ആണ്?
    • a) 28      b) 29      c) 30       d) 1 
  17. ഉച്ചക്ക് 12.5 നു ഒരു ടൈംപീസില്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
    • a) 15      b) 90      c) 83       d) 27½ 
  18. കൂട്ടത്തില്‍ പെടാത്തത് ഏത്?
    • a) 8      b) 64      c) 125       d) 625 
  19. ക്രിയ ചെയ്തു വില കാണുക ( 8/9 - 10/18 )2
    • a) 1/81      b) 4/81      c) 9/81       d) 16/18 .
  20. 18 സെ മി വശമുള്ള ഒരു ചതുരകൃതിയായ കടലാസിന്റെ ഒരു മൂലയില്‍ നിന്നും 3  സെ മി വശമുള്ള ഒരു സമചതുരം മുറിച്ചു മാറ്റി. എന്നാല്‍ ബാക്കി ഭാഗത്തുനിന്നും ലഭിക്കുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീര്‍ണ്ണം എത്ര ആയിരിക്കും?
    • a) 152      b)(18-5)2       c) 200       d) 125








ഉത്തരങ്ങള്‍

1.d     2.b     3.d     4.c     5.d     6.b     7.c     8.d     9.a     10.d      11.c     12.b     13.b   14.a    15.a
16.d       17. d     18.d       19.c      20.a

No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...