PSC maths LD clerk 2011 Malappuram
ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.
- ഒരു സംഖ്യയുടെ ⅕ ഭാഗത്തില്‍ നിന്നും ⅙ ഭാഗം കുറച്ചാല്‍ 3൦ കിട്ടും. എങ്കില്‍ സംഖ്യ ഏത്?
- a) 180 b) 150 c) 900 d) 30
- (√10)2
- a) 1 b) 100 c) 20 d) 10
- 150 രൂപ വിലയുള്ള ഒരു സാധനത്തിന്റെ വില 18൦ രൂപയായി വര്‍ദ്ധിച്ചാല്‍ വര്‍ദ്ധനവിന്റെ ശതമാനം എത്ര?
- a) 30% b) 20% c) 15% d) 10%
- താഴെ തന്നിരിക്കുന്ന സംഖ്യകളില്‍ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്?
- a) 2541 b) 5243 c) 3031 d) 3313
- ഒരാള്‍ക്ക് അടിസ്ഥാനശമ്പളത്തിന്റെ 30% ഡി എ അടക്കം 11700 രൂപ ശമ്പളം ലഭിക്കുന്നു. എങ്കില്‍ അടിസ്ഥാന ശമ്പളം എത്ര?
- a) 7000 b) 9100 c) 9000 d) 9200
- 500 രൂപക്ക് 2 വര്ഷം കൊണ്ട് 100 രൂപ പലിശ ലഭിച്ചാല്‍ പലിശ നിരക്ക് എത്ര?
- a) 5% b) 12% c) 8% d) 10%
- ഡിസംബര്‍ 3 തിങ്കളാഴ്ച ആയാല്‍ തൊട്ടടുത്ത വര്‍ഷം ജനുവരി 1 ഏത് ആഴ്ച ആയിരിക്കും?
- a) ഞായര്‍ b) തിങ്കള്‍ c) ചൊവ്വ d) വ്യാഴം
- ഒരു വാഹനം ആദ്യത്തെ 4 മണിക്കൂറില്‍ 60 കി മി വേഗതയിലും അടുത്ത 4 മണിക്കൂറില്‍ 80 കി മി വേഗതയിലും അടുത്ത 2 മണിക്കൂറില്‍ 40 കി മി വേഗതയിലും സഞ്ചരിച്ചു. വാഹനത്തിന്റെ ശരാശരി വേഗത എത്ര?
- a) 60 b) 70 c) 66 d) 64
- താഴെ കൊടുത്തിരിക്കുന്ന സംഖ്യകളില്‍ ഏറ്റവും വലിയ സംഖ്യ ഏത്?
- a) .05 b) .0505 c) .505 d) .5
- 1, 2, 3, 4 ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
- a) 1234 b) 4123 c) 4321 d) 4312
- ഒരു സമചതുരത്തിന്റെ വശങ്ങള്‍ 3 മടങ്ങ് വര്‍ദ്ധിച്ചാല്‍ അതിന്റെ വിസ്തീര്‍ണ്ണം എത്ര മടങ്ങ് വര്‍ധിക്കും?
- a) 6 b) 9 c) 3 d) 12
- അച്ഛന് ഇപ്പോള്‍ 40 വയസ്സും മകന് 5 വയസ്സും പ്രായം ഉണ്ട്. മകന് 40 വയസ്സ് ആകുമ്പോള്‍ അച്ഛന്‍റെ വയസ്സ് എത്രയാകും?
- a) 65 b) 75 c) 50 d) 70
- 5 പേരുടെ ശരാശരി ഭാരം 45 കി ഗ്രാം. ഇതില്‍ നിന്നും 50 കി ഗ്രാം ഭാരമുള്ള ഒരാള്‍ പോയി. പകരം 40 കി ഗ്രാം ഭാരമുള്ള മറ്റൊരാള്‍ വന്നു. എന്നാല്‍ ഇപ്പോഴുള്ള ശരാശരി ഭാരം എത്ര?
- a) 43 b) 40 c) 41 d) 45
- ഏറ്റവും ചെറിയ നാലക്ക സംഖ്യയുടെയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയുടെയും തുക എന്ത്?
- a) 1100 b) 1999 c) 9991 d) 1001
- ½+ ⅓ = ?
- a) 2/5 b) 5/5 c) 1/6 d) 5/6
- തിരുവനന്തപുരത്തുനിന്നു രാത്രി 8. 15 നു പുറപ്പെടുന്ന ഒരു വണ്ടി എറണാകുളത്തു പുലര്‍ച്ചെ 2.05 നു എത്തുന്നു. സഞ്ചരിച്ച സമയം എത്ര?
- a) 4 മണി 15 മിനുട്ട് b) 5 മണി 5 മിനുട്ട് c) 4 മണി 55 മിനുട്ട് d) 5 മണി 50 മിനുട്ട്
- ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ 8 പേര്‍ക്ക് 15 ദിവസം വേണം. എന്നാല്‍ ആ ജോലി 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ എത്ര ജോലിക്കാരെ കൂടുതല്‍ നിയമിക്കണം?
- a) 4 b) 8 c) 5 d) 10
- 2011 ഒക്ടോബര്‍ 2 മുതല്‍ 2012 ഒക്ടോബര്‍ വരെ ( 2 ദിവസങ്ങളും ഉള്‍പ്പടെ ) എത്ര ദിവസങ്ങള്‍ ഉണ്ട്?
- a) 367 b) 366 c) 365 d) 364
- 2, 3, 5, 7, 11, ..., 17
- a) 13 b) 14 c) 12 d) 19
- 1, 1, 2, 4, 7,....
- a) 8 b) 11 c) 10 d) 9
ഉത്തരങ്ങള്‍
1.c 2.d 3.b 4.a 5.c 6.d 7.c 8.d 9.c 10.c 11.b 12.b 13.a 14.b 15.d
16.d 17. a 18.a 19.a 20.b
No comments:
Post a Comment