Thursday, 5 October 2017

Model Test 9

  1. ശരിയായ ക്രമം തിരഞ്ഞെടുക്കുക 1. ആന്ധ്രാപ്രദേശ് 2.പ്രപഞ്ചം 3.ശ്രീഹരിക്കോട്ട 4.ലോകം 5.ഇന്ത്യ
    (a)1,3,4,5,2  (b)3,1,5,4,2  (c)5,4,2,1,3  (d)2,1,3,5,4
  2. ഒറ്റയാനെ കണ്ടെത്തുക.
    (a)8-56  (b)11-115  (c)9-72  (d)10-90
  3. ശ്രേണി പൂര്‍ത്തിയാക്കുക 1, 3, 7, 15, 31, 63, ......
    (a)26  (b)256  (c)127  (d)ഇവയൊന്നുമല്ല
  4. 2, 3, 6, 15, 42, ?
    (a)60  (b)94  (c)84  (d)123
  5. ഒരു കോഡ് ഉപയോഗിച്ച് AIRCRAFT നെ YZXPXYSU എന്നും CAKE നെ PYNV എന്നും എഴുതുന്നു. ഇതേ കോഡില്‍ CRICKET നെ എങ്ങനെ എഴുതാം
    (a)PZXPNVU  (b)PXZNPUV  (c)PXZNVUP  (d)PXZPUNV
  6. ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് മനോജ്‌ പറഞ്ഞു “എന്‍റെ അമ്മായിഅമ്മയുടെ ഒരേ ഒരു മകളാണ് അവള്‍. മനോജിന്‍റെ ആരാണ് ആ സ്ത്രീ?
    (a)സഹോദരി  (b)അമ്മ  (c)ഭാര്യ  (d)മകള്‍
  7. ഒരു പരീക്ഷയില്‍ ജോണിന് ക്ലാസ്സില്‍ മുകളില്‍ നിന്ന് ഏഴാം സ്ഥാനവും താഴെനിന്നു 27 ആം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനമാണ് ജോണിന് കിട്ടിയിരുന്നതെങ്കില്‍ താഴെ നിന്ന് അയാളുടെ സ്ഥാനം എത്രാമത്തേത് ആകുമായിരുന്നു?
    (a)31  (b)32  (c)34  (d)ഇവയൊന്നുമല്ല.
  8. എ, ബി, സി, ഡി, ഇ എന്നിവ അഞ്ചു നദികളാണ്. എ ക്ക് ബി യെക്കാള്‍ നീളമുണ്ടെങ്കിലും ഡി യുടെ അത്ര നീളമില്ല. ഏറ്റവും നീളം കൂടിയ നദി ഇ യും നീളം കുറഞ്ഞത് ബി യും ആണ്. സി ക്ക് എ യെക്കാള്‍ നീളമുണ്ട്. എന്നാല്‍ നീളത്തില്‍ രണ്ടാം സ്ഥാനത്തുള്ള നദി ഏത്?
    (a)സി  (b)ഡി  (c)  (d)വിവരങ്ങള്‍ അപര്യാപ്തം.
  9. മനു കിഴക്കോട്ട് 5 കിമി നടന്നു. വലത്തോട്ട് തിരിഞ്ഞശേഷം അയാള്‍ 3 കിമി നടന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ ശേഷം 2 കിമി നടന്നു. ഇപ്പോള്‍ അയാള്‍ ഏതു ദിശയിലേക്കാണ് പോകുന്നത്?
    (a)വടക്ക്  (b)വടക്കുപടിഞ്ഞാറ്  (c)കിഴക്ക്  (d)തെക്ക് കിഴക്ക്
  10. താഴെ കൊടുത്തിട്ടുള്ളവയില്‍ ഏതു വാക്കാണ്‌ EXPRESSIONISM എന്ന വാക്കിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് എഴുതാന്‍ കഴിയാത്തത്?
    (a)SESSION (b)PRISM (c)MAXPRO (d)REXON
  11. ഒരാള്‍ ‘എ’ എന്ന സ്ഥലത്തുനിന്നു ‘ബി’ എന്ന സ്ഥലത്തേക്ക് 60 കിമി/ മണിക്കൂര്‍ വേഗത്തിലും തിരികെ ‘എ’ യിലേക്ക് 40 കിമി/മണിക്കൂര്‍ വേഗത്തിലും സഞ്ചരിക്കുന്നു. അയാളുടെ ആകെ യാത്രയുടെ ശരാശരി വേഗം മണിക്കൂറില്‍  എത്ര കിമി?(a)50  (b)48 (c)44 (d)ഇവയൊന്നുമല്ല
  12. 180 കിമി/മണിക്കൂര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ട്രെയിന്‍ ഒരു തൂണിനെ ഒരു മിനുട്ട് കൊണ്ട് കടന്നു പോകുന്നു. എന്നാല്‍ ട്രെയിനിന്‍റെ നീളം എത്ര?
    (a)50 (b)500 (c)കണ്ടെത്താന്‍ കഴിയില്ല (d)ഇവയൊന്നുമല്ല
  13. ഒരു ലൈബ്രറിയിലുള്ള പുസ്തകങ്ങളില്‍ 30% കമ്പ്യൂട്ടറിനെ കുറിച്ച് ഉള്ളവയും, 5% ഇംഗ്ലീഷും, 35% സയന്‍സ് വിഷയങ്ങളെ കുറിച്ചുള്ളവയും ആണ്. ബാക്കിയുള്ള പുസ്തകങ്ങളുടെ എണ്ണം 900 ആണെങ്കില്‍ ഇംഗ്ലീഷ് പുസ്തകങ്ങളുടെ എണ്ണം എത്ര?
    (a)3000 (b)300 (c)150 (d)15
  14. 651  മീറ്റര്‍ നീളമുള്ള ഒരു തുണിയില്‍ നിന്നും 18.6 മീ നീളമുള്ള എത്ര കഷ്ണങ്ങള്‍ മുറിക്കാന്‍ കഴിയും?(a)35 (b)34 (c)36 (d)25
  15. ഒരു കച്ചവടക്കാരന്‍ ഒരു കുടയുടെ മേല്‍ അതിന്‍റെ യഥാര്‍ത്ഥ വിലയേക്കാള്‍ 20% കൂടുതല്‍ രേഖപ്പെടുത്തിയ ശേഷം 10% ഡിസ്കൌണ്ട് അനുവദിക്കുന്നു. അയാളുടെ ലാഭം എത്ര ശതമാനം?
    (a)12% (b)8% (c)6% (d)5%
  16. നാല് മണികള്‍ 5,6,8,10 മിനുട്ടുകള്‍ ഇടവിട്ട് അടിക്കുന്നു. രാവിലെ പത്തുമണിക്കാണ് ഇവ ഒരുമിച്ച് അടിച്ചതെങ്കില്‍ ഇനി എപ്പോഴാണ് ഇവ ഒരുമിച്ച് അടിക്കുന്നത്?
    (a)11.20 AM (b)12 NOON (c)12.30 PM (d)1.30 PM
  17. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്പ് അച്ഛന്റെയും മകന്‍റെയും പ്രായത്തിന്റെ തുക 40 ആയിരുന്നു. ഇപ്പോഴത്തെ അവരുടെ പ്രായത്തിന്‍റെ അംശബന്ധം 4:1 ആണ്. അച്ഛന്റെ ഇപ്പോഴത്തെ പ്രായം എത്ര?
    (a)30 (b)20 (c)40 (d)35
  18. 852.2109 + 106.78 – 59.157 =?
    (a)899.8339 (b)889.8339 (c)899.9833 (d)804.5879
  19. ഒരു സംഖ്യയുടെ ⅖ ന്‍റെ  ന്‍റെ ½ എന്നത് 15 ആണ്. എങ്കില്‍ ആ സംഖ്യയുടെ 40% എത്ര?(a)120 (b)360 (c)270 (d)180
  20. P, Q, R എന്നിവര്‍ക്ക് ഒരു തുക 3:5:7 എന്ന അംശബന്ധത്തില്‍ വീതിച്ചു നല്‍കി. Q ന്‍റെ ഓഹരി 1500 രൂപ ആണെങ്കില്‍ P യുടെയും R ന്‍റെയും ഓഹരികള്‍ തമ്മിലുള്ള വ്യത്യാസം എത്ര?
    (a)1200 (b)1500 (c)900 (d)1600

No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...