Thursday, 5 October 2017

നൂറില്‍ നൂറ് 4

  1. 40 പേരുള്ള ഒരു ക്ലാസ്സില്‍ ആണ്‍കുട്ടികളുടെ 3 ഇരട്ടി പെണ്‍കുട്ടികള്‍ ഉണ്ട്. രാജന്‍ 10 മത്തെ റാങ്ക്കാരന്‍ ആണ്. രാജന് മുന്നില്‍ 6 പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ രാജന് പിന്നില്‍ എത്ര ആണ്‍കുട്ടികള്‍ ഉണ്ട്?
    (a)6 (b)5 (c)4 (d)7
  2. ഒരു നാണയം 3 തവണ ടോസ് ചെയ്യുന്നു. മൂന്നും തല ആകാനുള്ള സാധ്യത എത്രയാണ്?
    (a)½ (b)¼ (c)⅛ (d)ഇതൊന്നുമല്ല
  3. ഈ സീരീസില്‍ വിട്ടുപോയ സംഖ്യ ഏത്? 2, 9, 28, ?, 217
    (a)120 (b)125 (c)124 (d)126
  4. താഴെ കൊടുത്തിരിക്കുന്ന സീരീസില്‍ ഒരു സംഖ്യ തെറ്റാണ്. ഏതാണത്? 3, 7, 13, 23, 31, 43
    (a)7 (b)13 (c)23 (d)31
  5. താഴെ കൊടുത്ത സീരീസില്‍ ഒരു സംഖ്യ തെറ്റാണ്. ഏതാണത്? 15, 35, 63, 99, 145, 195
    (a)35 (b)63 (c)99 (d)145
  6. ഒരു മാസത്തെ രണ്ടാം ശനി ആവാന്‍ സാധ്യത ഇല്ലാത്ത തീയതി ഏത്?
    (a)8 (b)12 (c)15 (d)14
  7. ദിവ്യ ജനിച്ചത് ഒക്ടോബര്‍ 26 നു. ദിവ്യ ഹൃദ്യയെക്കാള്‍ 5 ദിവസം മൂത്തതാണ്. ആ വര്‍ഷം ഗാന്ധി ജയന്തി വ്യാഴാഴ്ച ആയിരുന്നുവെങ്കില്‍ ദിവ്യ ജനിച്ചത് എതാഴ്ച ആണ്?
    (a)തിങ്കള്‍ (b)ചൊവ്വ (c)ബുധന്‍ (d)ഇതൊന്നുമല്ല
  8. 12 സെ മി നീളവും 4 സെ മി വീതിയും 3 സെ മി ഉയരവും ഉള്ള പേടകത്തില്‍ വക്കാവുന്ന ഏറ്റവും വലിയ കമ്പിയുടെ നീളം എത്ര സെ മി?
    (a)19 (b)16 (c)12 (d)13
  9. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു തോട്ടം. ഒരു വശം 4 മീറ്റര്‍. കര്‍ണ്ണം 5 മീറ്റര്‍. അതിന്‍റെ വിസ്തീര്‍ണ്ണം എന്ത്?
    (a)20 (b)12 (c)20¼ (d)ഇതൊന്നുമല്ല
  10. ഒരു സമചതുരത്തിന്റെ വശങ്ങള്‍ 25% കൂട്ടിയാല്‍ വിസ്തീര്‍ണ്ണം എത്ര ശതമാനം കൂടും?
    (a)25% (b)50% (c)156.25% (d)56.25%
  11. 2 സമചതുരങ്ങളുടെ വശങ്ങളുടെ റേഷ്യോ 2:3. അവയുടെ വിസ്തീര്‍ണ്ണങ്ങളുടെ റേഷ്യോ എന്തായിരിക്കും?
    (a)2:3 (b)8:27 (c)4:9 (d)2:9
  12. 6 സെ മി, 8 സെ മി, 1 സെ മി, വശങ്ങളായുള്ള 3 ക്യൂബുകളെ ഉരുക്കി ഒരു ക്യൂബ് ആക്കിയാല്‍  ആ ക്യൂബിന്റെ വശം എത്ര സെ മി ആയിരിക്കും?(a)15 (b)9 (c)7.5 (d)ഇതൊന്നുമല്ല
  13. 3 പേര്‍ 14 ദിവസംകൊണ്ട് 168 മുണ്ടുകള്‍ നെയ്യും. എങ്കില്‍ 8 പേര്‍ 5 ദിവസംകൊണ്ട് എത്ര മുണ്ട് നെയ്യും?
    (a)150 (b)175 (c)135 (d)160
  14. ഒരു ക്യാമ്പില്‍ 200 പേര്‍ക്ക് 20 ദിവസത്തേക്ക് വേണ്ട ഭക്ഷണം ഉണ്ട്. 5 ദിവസം കഴിഞ്ഞപ്പോള്‍ 50 പേര്‍ വിട്ടുപോയി. ബാക്കിയുള്ളവര്‍ക്ക് എത്ര ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ടാകും?
    (a)25 (b)15 (c)20 (d)ഇതൊന്നുമല്ല
  15. കിലോഗ്രാമിന് 15 രൂപ വിലയുള്ള ചിക്കറിയും 40 രൂപ വിലയുള്ള കാപ്പിപ്പൊടിയും ഏതു തോതില്‍ ബ്ലെണ്ട്‌ ചെയ്തു കിലോഗ്രാമിന് 45 രൂപാ നിരക്കില്‍ വിറ്റാല്‍ 50% ലാഭം കിട്ടും?
    (a)2:3 (b)3:2 (c)3:4 (d)ഇതൊന്നുമല്ല
  16. 30 നു തുല്യമായ ബൈനറി സംഖ്യ ഏത്?
    (a)11110 (b)1110 (c)110 (d)11111
  17. 11011 എന്ന ബൈനറി സംഖ്യക്ക് തുല്യമായ ദശാംശ സംഖ്യ ഏത്?
    (a)17 (b)27 (c)29 (d)ഇതൊന്നുമല്ല
  18. വില്ലന്‍ രാവിലെ 5 മണിക്ക് മണിക്കൂറില്‍ 60 കി മി വേഗതയില്‍ കാറോടിച്ച് പോയി. നായകന്‍ 6 മണിക്ക് മണിക്കൂറില്‍ 80 കി മി വേഗതയില്‍ ബൈക്കോടിച്ച് പിന്തുടര്‍ന്നാല്‍ എത്ര മണിക്ക് വില്ലനെ പിടിക്കും?
    (a)10½ (b)8 (c)9 (d)ഇതൊന്നുമല്ല
  19. ഒരു കിലോമീറ്റര്‍ ഓട്ടമത്സരത്തില്‍ ഉഷ എതിരാളിയെ 35 മീറ്റര്‍ പിന്നിലാക്കുന്നു. 7 സെക്കണ്ട് കഴിഞ്ഞാണ് എതിരാളി മത്സരം പൂര്‍ത്തിയാക്കിയത്. എങ്കില്‍ ഉഷ ഓട്ടത്തിനെടുത്ത സമയം എത്ര  സെക്കണ്ട്?
    (a)200 (b)207 (c)42 (d)193
  20. 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ ലാല്‍ 27 സെക്കണ്ട് എടുത്തു. വരുണ്‍ 30 സെക്കണ്ടുമെടുത്തു. എങ്കില്‍ ലാല്‍ ലക്ഷ്യത്തിലെത്തിയപ്പോള്‍ വരുണ്‍ എത്ര മീറ്റര്‍ അകലെ ആയിരുന്നു.
    (a)8 (b)9 (c)10 (d)10½



No comments:

Post a Comment

PSC MATHS LD CLERK 2014 Thiruvananthapuram

1/3+1/5+7/5 = എത്ര? ഒരു ചതുരത്തിന്റെ നീളം വീതിയെക്കാള്‍ 3 സെ മി കൂടുതല്‍ ആണ്. അതിന്റെ ചുറ്റളവ് 26 സെമി ആയാല്‍ നീളം എത്ര? 4 n =1024 ആയാല...