PSC maths LD clerk 2011 Kozhikkodu
ഉത്തരങ്ങള്‍ അവസാനം കൊടുത്തിട്ടുണ്ട്.
- ഒരു ക്ലാസ്സിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം 2:3 എന്ന അംശബന്ധത്തില്‍ ആണ്. 2 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും സ്കൂളില്‍ നിന്നും മാറിപ്പോയി. ഇപ്പോള്‍ അവര്‍തമ്മിലുള്ള അംശബന്ധം 3: 5 ആണ്. എങ്കില്‍ ഇപ്പോള്‍ ക്ലാസ്സിലുള്ള പെണ്‍കുട്ടികളുടെ എണ്ണം എത്ര?
- a) 8 b) 10 c) 16 d) 20
- 10, 18, 45, 109, .....
- a) 208 b) 230 c) 234 d) 256
- 0.333.... x 0.6666..... =?
- a) 0.181818... b) 0.198198... c) 0.18 d) 0.222...
- 27⅙ x 27⅙ = ?
- a) 3 b) 9 c) 27 d) ഇവയൊന്നുമല്ല
- 40 ചതുരശ്ര സെ മി ഉപരിതല വിസ്തീര്‍ണ്ണമുള്ള മരം കൊണ്ട് നിര്‍മിച്ച ഒരു ഗോളം മുറിച്ച് രണ്ടു അര്‍ദ്ധഗോളങ്ങളാക്കി മാറ്റിയാല്‍ അവ ഓരോന്നിന്റേയും ഉപരിതല വിസ്തീര്‍ണ്ണം എത്ര CM2?
- a) 50 b) 40 c) 30 d) 32
- 24 പേര് ദിവസേന 8 മണിക്കൂര്‍ ജോലി ചെയ്താല്‍ 10 ദിവസം കൊണ്ട് ഒരു ജോലി തീരും.ദിവസേന 10 മണിക്കൂര്‍ ജോലി ചെയ്തു 6 ദിവസം കൊണ്ട് ആ ജോലി തീര്‍ക്കാന്‍ എത്ര ആളുകള്‍ വേണം?
- a) 26 b) 28 c) 30 d) 32
- ഒരാളുടെ ശമ്പളം 10% കുറക്കുകയും പിന്നീട് 10% കൂട്ടുകയും ചെയ്താല്‍ അയാളുടെ ലാഭം/നഷ്ടം എത്ര ശതമാനം?
- a)1% ലാഭം b) 1% നഷ്ടം c) 2% ലാഭം d) ഇവയൊന്നുമല്ല
- -⅔ യുടെ ഗുണന വിപരീതം?
- a) -3/2 b) 3/2 c) 2/3 d) -2/3
- ഒരു കുടുംബത്തിലെ ആറുപേരുടെ ശരാശരി വയസ്സ് 21 ആണ്. അതില്‍ ഇളയ കുട്ടിയുടെ പ്രായം 6 വയസ്സ് ആണെങ്കില്‍ ആ കുട്ടി ജനിക്കുന്നതിനു തൊട്ടു മുന്‍പ് കുടുംബത്തിന്റെ ശരാശരി വയസ്സ് എത്ര?
- a) 24 b) 22 c) 20 d) 18
- 36 കിമി / മണിക്കൂര്‍ വേഗതയിലോടുന്ന 100 മീ നീളമുള്ള ഒരു ട്രെയിനിനു 80 മീ നീളമുള്ള ഒരു പാലം കടക്കുന്നതിനു എത്ര സെക്കന്റ് സമയം വേണം?
- a) 30 b) 24 c) 18 d) 10
- ആകെ 18 ആളുകളുള്ള ഒരു ക്യൂവില്‍ അരുണ്‍ മുന്പില് നിന്നും ഏഴാമത്തെ ആളും ഗീത പുറകില്നിന്നും പതിനാലാമത്തെ ആളും ആണ്. എങ്കില്‍ അവര്‍ക്കിടയില്‍ എത്ര ആളുകള്‍ ഉണ്ട്?
- a) 1 b) 3 c) 5 d) 7
- ഒരു കോഡ് ഭാഷയില്‍ CAT നെ SATC എന്നും LION നെ MIONL എന്നും സൂചിപ്പിക്കുന്നു . എങ്കില്‍ TIGER നെ സൂചിപ്പിക്കുന്ന കോഡ് എന്ത്?
- a) MRTIGE b) TRGIT c) QIGERT d) SREGIT
- കൂട്ടത്തില്‍ പെടാത്തത് എഴുതുക.
- a) ചാപം b) വൃത്തം c) ത്രികോണം d) ചതുരം
- രഘു A യില്‍ നിന്നും യാത്ര ആരംഭിച്ച് 60 മീ നടന്നു വലത്തോട്ടു തിരിഞ്ഞു 30 മീ നടന്നു വലത്തോട്ടു തിരിഞ്ഞു 20 നടന്ന ശേഷം വീണ്ടും വലത്തോട്ടു തിരിഞ്ഞു 60 മീ നടന്നു B യില്‍ എത്തി. A യില്‍ നിന്നും B യിലേക്കുള്ള അകലം എത്ര മീറ്റര്‍ ?
- a) 180 b) 50 c) 70 d) 80
- 2001 ഫെബ്രുവരി 1 ചൊവ്വാഴ്ച ആണെങ്കില്‍ 2011 ല്‍ എത്ര ശനിയാഴ്ചകളുണ്ട്?
- a) 52 b) 53 c) 54 d) 51
- 5+3 =34, 6+7=85, 11+6= 157, 9+4 =?
- a) 26 b) 85 c) 97 d) ഇവയൊന്നുമല്ല
- ഒന്നിനും 50 നും ഇടയില്‍ 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയി വരുന്നതുമായ എത്ര 2 അക്ക സംഖ്യകള്‍ ഉണ്ട്?
- a) 2 b) 3 c) 4 d) ഇവയൊന്നുമല്ല
- ഒരു പരീക്ഷയില്‍ ഹീരക്ക് പ്രീതിയെക്കളും മാര്‍ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്‍ക്കില്ല . സീമക്ക് മോഹിനിയുടെ അത്രയും മാര്‍ക്കില്ലെങ്കിലും റീനയേയും ഷീലയേയും അവള് പിന്നിലാക്കി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് ആര്‍ക്ക്?
- a) ഹീര b) റീന c) സീമ d) മോഹിനി
- X ഒരു ഒറ്റ സംഖ്യയാണ്. X നു താഴെയുള്ള എല്ലാ ഒറ്റ സംഖ്യകളും കൂട്ടിയപ്പോള്‍ 169 കിട്ടി. X എത്ര?
- a) 13 b) 27 c) 25 d) 83
- 16 ÷ 8 ÷ 4 ÷ 2 =?
- a) 1 b) 16 c) ½ d) ¼
ഉത്തരങ്ങള്‍
1.b 2.c 3.d 4.a 5.c 6.d 7.b 8.a 9.d 10.c 11.a 12.c 13.a 14.b 15.a
16.c 17. a 18.d 19.b 20.d
Sorry ithu manasilavunila
ReplyDelete